ഏകയായ് ഇന്നോ

ഏകയായ്.. ഇന്നോ നീ മറഞ്ഞു
വിധിയെഴുതും പാഴ്ജാതകം പോല്‍
നിധിയൊരുവൾ കൊഴിഞ്ഞൂ...
ഏകയായ്.. ഇന്നോ നീ മറഞ്ഞു

നന്മതന്‍ യാത്രയില്‍ ജീവിതമേതോ തിന്മയില്‍ നീറുന്നൂ...
മൗനമതെന്നും മാന്യതയെന്നോ ചൊല്ലുക നായകരേ
കളയൂ ദൂരെ.. ഈ ഭാസുരവേദങ്ങളെ..
ദുരയുടെ വേരുകളെ....
ഏകയായ്... ഇന്നോ നീ മറഞ്ഞു

കാമവും ക്രോധവും മണ്ണിനു തീരാവ്യാധികള്‍.. നല്‍കുന്നില്ലേ
ഭോഗസുഖങ്ങള്‍.. ഭൂഷണമാകാന്‍ മല്ലിടും മാനവരേ
എറിയൂ ദൂരെ.. ഈ രാവണശീലങ്ങളെ
മൃതിയുടെ ബാധകളെ.....

ഏകയായ്... ഇന്നോ നീ മറഞ്ഞു
വിധിയെഴുതും പാഴ്ജാതകം പോല്‍
നിധിയൊരുവൾ കൊഴിഞ്ഞൂ..
ഏകയായ്.. ഇന്നോ നീ മറഞ്ഞു

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
ekayay inno nee

Additional Info

Year: 
2015

അനുബന്ധവർത്തമാനം