സ്വപ്നച്ചിറകിലൊന്നായ്
സ ഗമധനീധ സ ഗമനിധമഗ
സ ഗമധനീധ
നിസനിധമ മധമഗരിസ
സ്വപ്നച്ചിറകിലൊന്നായ് മണിവാനം തേടും
വാനമ്പാടികൾ നമ്മൾ
ധനിസരി.. ഗരിസനി ധനിസ..
മിന്നിത്തെളിയും ഓരോ മഴവില്ലും മീട്ടി
പാട്ടു പാടിടും നമ്മൾ
ഗഗരിസ നിനിധമഗരിസ
സ ഗമധനീധ സ ഗമനിധമഗ
സഗമധനീധ
നിസനിധമ മധമഗരിസ
ഒരുപാടുകിളികൾ... പാടും വസന്തത്തിൽ
ഒരുകിളിയെ മാത്രം ഓർത്തിരിക്കാൻ
മണ്ണിന്റെ മാറിൽ മണിത്തൂവൽ പൊഴിച്ചൊരു
കൈയ്യൊപ്പു ചാർത്തും വസന്തക്കിളീ
ഓർത്തോമനിക്കുന്ന പൊൻതൂവലായ്
കാലം ഈ പാട്ടു നെഞ്ചോടു ചേർത്തു വെയ്ക്കും
ഈ പാട്ടിനു നൽകാൻ പൂച്ചെണ്ടുകൾ നീട്ടുന്നു
വെൺതാരക ദൂരെ
നിസനിധമ മധമഗരിസ
സ്വപ്നച്ചിറകിലൊന്നായ് മണിവാനം തേടും
വാനമ്പാടികൾ നമ്മൾ
ധനിസരി.. ഗരിസനി ധനിസ..
മിന്നിത്തെളിയും ഓരോ മഴവില്ലും മീട്ടി
പാട്ടു പാടിടും നമ്മൾ...
സ ഗാമധനീധ സ ഗമനിധമഗ
സഗമധനീധ
നിസനിധമ മധമഗരിസ
നിറവിലും നോവിലും നിറംവാരി അണിയും
മനസ്സിൻ സ്വരമാണ് ഗാനം
കിളിയെ മറന്നാലും കിളിപ്പാട്ടു മായില്ല
ഋതുവിനെ.. സ്നേഹിച്ച ഹൃദയങ്ങൾ
ഇരുന്നിരുന്നിനിക്കും തേൻപോലെ ഈ ഗാനം
ഇതിലേറെ മധുരിക്കും.. ഇനിയൊരുനാൾ
ഈ പാട്ടിനു നൽകാൻ.. പൂച്ചെണ്ടുകൾ നീട്ടുന്നു
വെൺതാരക ദൂരെ...
നിസനിധമ മധമഗരിസ
(സ്വപ്നച്ചിറകിലൊന്നായ്)