ചിറകുരുമ്മി മെല്ലെ
ചിറകുരുമ്മി മെല്ലെ മിഴിമേഘങ്ങൾ
മഴയായ് പ്രണയം പെയ്തിറങ്ങി
പാറിപ്പറന്നൊരു നിലാപ്രാവ് പിന്നെയും
പ്രാണന്റെ ചില്ലയിൽ കുറുകി മെല്ലെ
എന്താണു നിന്നെ മറക്കാൻ കഴിയാത്തതെന്നോർത്തെൻ
തന്ത്രികൾ മൂളി നിൽക്കേ..മൂളി നിൽക്കേ
മഴ നനയുവാൻ പ്രണയമാം മൊഴി പകരുവാൻ
മഴ നനയുവാൻ പ്രണയമാം മൊഴി പകരുവാൻ
കാത്തിരിപ്പിന്റെ താളം.. ഓർമ്മയായ് പെയ്യുവാൻ
അരിയകൊലുസ്സുചിരി കനവിനു കുളിരായ്
മഴ നനയുവാൻ...പ്രണയമാം മൊഴി പകരുവാൻ
ആരോ നീട്ടും ദൂരെ രാവിൽ നീയാം പാട്ടിൻ ശ്രീരാഗം
കൂടെക്കൂടുവാൻ... പുതുപകലായ് പുലരുവാൻ
താമരയാം... ഓർമ്മകളിൽ
ആലോലമിളകുമൊരാത്മാവിൻ ഇലകളിൽ
മഴ നനയുവാൻ
പ്രണയമാം മൊഴി പകരുവാൻ
മഴ നനയുവാൻ പ്രണയമാം മൊഴി പകരുവാൻ
കാത്തിരിപ്പിന്റെ താളം
ഓർമ്മയായ് പെയ്യുവാൻ
അരിയകൊലുസ്സുചിരി കനവിനു കുളിരായ്
മഴ നനയുവാൻ
പ്രണയമാം മൊഴി പകരുവാൻ...
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
chirakurummi melle
Additional Info
Year:
2015
ഗാനശാഖ: