ചിങ്കാരിയാട് പഞ്ചാരയാട്

ചിങ്കാരിയാട് പഞ്ചാരയാട്...
ചിങ്കാരിയാട് പഞ്ചാരയാട്...
മഞ്ചാടിച്ചോട്ടില്‍ കൊഞ്ചിക്കൊണ്ടാട്
കുഞ്ഞാറ്റയോടും.. പൊന്നാമ്പലോടും
പുന്നാരമോതാന്‍ കൂടുന്നോരാട്
ഈ ആടിന്‍ കുറുമ്പിനെന്ത്‌ ചന്തങ്ങളായ്
കാട്ടി കൂട്ടുന്നതെല്ലാം ഓരോ പൊല്ലാപ്പുമായ്‌
തുള്ളിച്ചാടി തുടിച്ചിടുന്ന നേരങ്ങളില്‍
ഉള്ളില്‍ പൂമ്പാറ്റക്കുഞ്ഞിനൊരു ചങ്ങാതിയായ്‌
ചിങ്കാരിയാട്... ഓ.. ചിങ്കാരി
പഞ്ചാരയാട്...ഓ.. ചിങ്കാരി

കളിയാട് കൂടെ കുഴഞ്ഞാട്..
കളിയാട് കൂടെ കുഴഞ്ഞാട്..
കളിയാട് കൂടെ കുഴഞ്ഞാട്..
മയിലാടും കുന്നില്‍ നിറഞ്ഞാട്
അന്ന് യേശുരാജരാജനൊരു തുണയായി..
ഇന്നീ മരമണ്ടന്‍മാര്‍ക്കൊരു കുരിശായി
രണ്ടും ആടല്ലയോ... ആടിന്‍ കഥയല്ലയോ..
പാടിപ്പറന്നിങ്ങു വാ.. മണിക്കുയിലാളേ
ഈ ആടിന്‍ കുറുമ്പിനെന്ത്‌ ചന്തങ്ങളായ്
കാട്ടികൂട്ടുന്നതെല്ലാം ഓരോ പൊല്ലാപ്പുമായ്‌
തുള്ളിച്ചാടി തുടിച്ചിടുന്ന നേരങ്ങളില്‍..
ഉള്ളില്‍ പൂമ്പാറ്റക്കുഞ്ഞിനൊരു ചങ്ങാതിയായ്‌
ചിങ്കാരിയാട്... പഞ്ചാരയാട്..
മഞ്ചാടിച്ചോട്ടില്‍ കൊഞ്ചിക്കൊണ്ടാട്
കുഞ്ഞാറ്റയോടും പൊന്നാമ്പലോടും
പുന്നാരമോതാന്‍ കൂടുന്നോരാട്...
ചിങ്കാരിയാട് പഞ്ചാരയാട്...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
chinkariyadu pancharayad

Additional Info

Year: 
2015
Lyrics Genre: 

അനുബന്ധവർത്തമാനം