കൊടികയറണ പൂരമായ്

കൊടികയറണ പൂരമായ്
പൊടി പറത്തിയൊരോളമായ്
ചുണയുടെ പെരുംവടമെടുത്തൊരു
ചെറുപടയുടെ വരവിതാ....
തകിലടിച്ചൊരു മുകിലുപാടി
അകലെ മുകിളിൽ മംഗളങ്ങൾ
കുരവയായ് കുഴലുമായ്...
കൊടുമുടി തൊടും കരളുറപ്പിനു
ലോകം വിരിയുമരുന്ന ഉശിരെഴുമൊരു കരതലങ്ങളിൽ
വീഴും വെറുമൊരു ചെറു കനവുതിരണ
മണിക്കണക്കിന് മിന്നൽ ചില്ലായ് വിണ്ണിൽ ചെല്ലാൻ
നീയും നെഞ്ചിൽ ഇവിടൊരു പുതുവഴി തിരയവേ
വെടിമരുന്നിനു തിരികൊളുത്തിയ
കുറുകുറുമ്പുകൾ അണിനിരന്നൊരു
നടവഴിയിൽ വെയിലുരുകണ
കതിരവനൊരു മറുപടി കൊടുത്തൊരു
കലിവരുന്നൊരു  കൊലവിളിക്കണ
കരിങ്കടലിനു  മറുകനവിനു..
മീതെ പോകും ധീരൻമാരെ..

ചിങ്കം ചീറും അങ്കം കൂടാൻ ചേകോന്മാരെ വാ
ചങ്കിൽച്ചെണ്ടും ചേക്കും കൊണ്ടേ വീറൊന്നേറ്റിടാൻ
മദയാന കൊമ്പിൽ ഉഞ്ഞാലിടും
പല ജാലം കാട്ടും വില്ലാളികൾ
ഇവനുമായി എതിരിടാൻ കുതികുതിപ്പിന് തടയിടുവാൻ  
യാരു യാരു യാരു യാരു യാരു യാരു
യാരു യാരു ഡാ
(കൊടികയറണ പൂരമായ് )

കഥകളിലൊരു ചുടുകനലൊട്
ചിറകടിക്കണ ചുറു ചുറുക്കില്
വെളുപറക്കവേ ഇടിമുഴങ്ങുമി
കുലുകുലുങ്ങുമി ഉലകമിങ്ങനെ
 അതിലിരിക്കണ കരിമ്പുലികള്
കിടുകിടെ വിറവിറവിറച്ചിടും
എല്ലാം എല്ലാം സുലാനെന്നേ

xOEFMEOvgCc