ചായുന്നുവോ ആലോലമാം

ഓ ഓ
ചായുന്നുവോ ആലോലമാം
ഇളം തെന്നലായ്..നീയാദ്യമായ്‌
പാറുന്നിതാ കിനാവാകെയും
ഒരാരോമലായ് പൂമൈനയും
നെഞ്ചിലോലും ജാലകച്ചില്ലിന്മേൽ
തൂകുമോരോ തൂമഞ്ഞുമുത്തിലും
ഇന്നീയാരോ മാരിവിൽ ചേലിലായ്
കാറ്റിലാടും പൂമരച്ചില്ലകൾ
മുന്നിൽ നീളും താമരത്താലങ്ങൾ
കൊഞ്ചി പെയ്യും മാമഴക്കാലങ്ങൾ
ഓ...ഓ ഓ ഏയ്‌

നിലാത്തിങ്കളായ് പരാഗങ്ങളായ്
ഇന്നേകീടുമീ പൊൻ മോഹങ്ങളേ
ഇതൾ‌ത്തുമ്പിലേ വെയിൽ‌ത്തുമ്പിയായ്
മാറുന്നുവോ ലാലാ..ലിലാ
ഓ...ഓ

ഓർമ്മയിൽ വാർമയിൽ.. അഴകാടീടുന്ന നേരമായ്
സ്നേഹമാം വീണയിൽ.. മധുവൂറീടുന്നൊരീണമായ് (2)
കണ്‍കളിൽ കാണും കനവാരോ
കസവിടും നൂലിൽ കോർത്തീടാൻ
വാരിളം താരമേ.. ചാരെ വാ ഹേയ്

നിലാത്തിങ്കളായ്.. പരാഗങ്ങളായ്
ഇന്നേകീടുമീ പൊൻ മോഹങ്ങളേ
ഇതൾ‌ത്തുമ്പിലേ വെയിൽ‌ത്തുമ്പിയായ്
മാറുന്നുവോ.. ആരാരിരാ
ഓ..ഓ...ചായുന്നുവോ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
chayunnuvo alolam