പയ്യെ പയ്യെ

തെന്നല്‍ വിരലാല്‍ മെല്ലെ തഴുകും
മേലേ മേയും നീല മുകിലും
നിന്‍ വേളിനാളില്‍ ചേര്‍ന്നലിയേ...
തങ്കക്കസവില്‍.. തിങ്കള്‍ക്കലയോ
വിരിയും സുന്ദരീ.. സുന്ദരീ..
ഉം ..ഉം

പയ്യെ പയ്യെ എന്‍ പൂത്തുമ്പി പെണ്ണും
തഞ്ചി തഞ്ചി നൂറിഷ്ടങ്ങള്‍ കൊഞ്ചീ 
പുഞ്ചിരിത്താരങ്ങള്‍ പൂത്തിടും രാവെത്തി
കൂടേറാന്‍ പോരുകില്ലേ
പ്രിയങ്കരീ പ്രിയങ്കരീ
ഈ വീടിന്നവള്‍ പ്രിയങ്കരി
പ്രിയങ്കരീ പ്രിയങ്കരീ
ഈ വീടിന്നവള്‍ പ്രിയങ്കരി
പയ്യെ പയ്യെ എന്‍ പൂത്തുമ്പി പെണ്ണും
തഞ്ചി തഞ്ചി നൂറിഷ്ടങ്ങള്‍ കൊഞ്ചി

കള്ളക്കണ്ണാല്‍ തിരയുന്നു നീ ആരെ  
വെള്ളിത്തേരില്‍ അവനണയുന്നു ചാരെ
മാരിവില്‍പ്പൂവേ നിന്‍ മഞ്ഞോലും മാറത്ത്
പോന്‍നൂലിന്‍ താലിയിടാം
പ്രിയങ്കരീ.. പ്രിയങ്കരീ..
ഈ വീടിന്നവള്‍ പ്രിയങ്കരി
പ്രിയങ്കരീ.. പ്രിയങ്കരീ..
ഈ വീടിന്നവള്‍ പ്രിയങ്കരി
പ്രിയങ്കരീ.. പ്രിയങ്കരീ..
ഈ വീടിന്നവള്‍ പ്രിയങ്കരി

co9KovLOx04