ദൂരെ ദൂരെ മിഴി (m)
ദൂരെ ദൂരെ മിഴി തോരാതെയീ താരങ്ങള്‍..
പാടുന്നേതോ.. ഒരു നോവും നിലാവിന്‍ ഈണം
തിരി താഴുന്നൊരാ നിന്നോര്‍മ്മകളില്‍..
ഞാന്‍ നിഴല്‍പോലുമായീലയോ
അകലാതെ.. അകലും നിന്‍
കാലൊച്ച കേള്‍ക്കുന്നു ഞാന്‍..
പകല്‍പോകേ ഇടനെഞ്ചില്‍
മുറിവേല്‍ക്കും ആകാശമായ്
കണ്ണില്‍ വിരുന്നായ വര്‍ണ്ണങ്ങളോ ഇരുളായി മറയേ
മായും കിനാവിന്റെ മൗനങ്ങളില്‍..തനിയേ നനയേ
ഓമല്‍ക്കൈയാല്‍ ഇനിയെന്നും..
സ്വപ്നം പോലെ വിരിയാനായി
സഖി നിന്നെ തിരയുന്നു ഞാന്‍..
അകലാതെ.. അകലും നിന്‍
കാലൊച്ച കേള്‍ക്കുന്നു ഞാന്‍..
പകല്‍പോകേ ഇടനെഞ്ചില്‍
മുറിവേല്‍ക്കും ആകാശമായി..
ദൂരെ ദൂരെ.. മിഴി തോരാതെയീ താരങ്ങള്‍
പാടുന്നേതോ.. ഒരു നോവും നിലാവിന്‍ ഈണം
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
doore doore mizhi