ദൂരെ ദൂരെ മിഴി (f)
ദൂരെ ദൂരെ മിഴി തോരാതെയീ താരങ്ങള്‍..
പാടുന്നേതോ.. ഒരു നോവും നിലാവിന്‍ ഈണം
തിരി താഴുന്നൊരീ എന്നോര്‍മ്മകളില്‍..
നീ നിഴല്‍പോലുമായീലയോ
അകലാതെ.. അകലും നിന്‍
കാലൊച്ച കേള്‍ക്കുന്നു ഞാന്‍..
പകല്‍പോകേ ഇടനെഞ്ചില്‍
മുറിവേല്‍ക്കും ആകാശമായ്
കണ്ണില്‍ വിരുന്നായ വര്‍ണ്ണങ്ങളും ഇരുളായി മറയേ
മായും കിനാവിന്റെ മൗനങ്ങളില്‍..തനിയേ നനയേ
താനേ നീറും നേരത്തെങ്ങോ
സ്വപ്നം പോലെ എഴുതാനായി
സഖി നിന്നെ തിരയുന്നു ഞാന്‍..
അകലാതെ.. അകലും നിന്‍
കാലൊച്ച കേള്‍ക്കുന്ന ഞാന്‍..
പകല്‍പോകേ ഇടനെഞ്ചില്‍
മുറിവേല്‍ക്കും ആകാശമായി..
ദൂരെ ദൂരെ.. മിഴി തോരാതെയീ താരങ്ങള്‍
പാടുന്നേതോ.. ഒരു നോവും നിലാവിന്‍ ഈണം
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
doore doore mizhi
Additional Info
Year:
2014
ഗാനശാഖ: