ഷാലു

Shalu

നിശ്ചല ഛായാഗ്രാഹകൻ. തിരുവനന്തപുരം പേയാട് ജനിച്ചു. പത്താംക്ലാസിൽ പഠിയ്ക്കുമ്പോൽ വീഡിയോഗ്രാഫർമാർക്ക് സഹായിയായി പോയിക്കൊണ്ടാണ്  ഷാലു ഫോട്ടോഗ്രഫിയുമായി ബന്ധപ്പെടുന്നത്. ഫോട്ടോ ലാമിനേഷൻ പഠിച്ചതിനുശേഷം ഒരു സ്ഥാപനത്തിൽ ജോലിയ്ക്ക് കയറി. പ്ലസ്ടുവിന് പഠിയ്ക്കുമ്പോളായിരുന്നു ലാമിനേഷൻ ജോലി കിട്ടിയത്. പഠനവും ജോലിയും ഒരുമിച്ചുകൊണ്ട് പോയി. പിന്നീട് കൂട്ടുകാരുടെ സഹായത്തോടെ തിരുവനന്തപുരത്ത് ഒരു ലാമിനേഷൻ സെന്റർ തുടങ്ങി.

ലാമിനേഷൻ വർക്കിന് സഹായകമാകാൻ വേണ്ടി ഷാലു ഫോട്ടോഗ്രഫി പഠിച്ചു. അതിനുശേഷം വിവാഹങ്ങൾക്ക് ഫോട്ടോഗ്രഫി ഏറ്റെടുത്തു തുടങ്ങി. സുരേഷ് മെർലിൻ എന്ന ഫോട്ടോഗ്രാഫറുടെ അസിസ്റ്റന്റ് ആയിട്ടാണ് സിനിമയിലേയ്ക്കെത്തുന്നത്. പ്രിയദർശന്റെ ഗീതാഞ്ജലി മുതൽ അദ്ദേഹത്തിന്റെ എല്ലാ സിനിമകളിലും ഷാലു നിശ്ചലഛായാഗ്രഹണം നിർവഹിച്ചിട്ടുണ്ട്. കൂടാതെ ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ ver 5.25 ഉൾപ്പെടെ  ഇരുപതിലധികം ചിത്രങ്ങളിൽ ഷാലു പ്രവർത്തിച്ചിട്ടുണ്ട്.