ശ്രീജിത്ത് വിജയ്
മലയാള ചലച്ചിത്ര നടൻ. 1986- ൽ എറണാംകുളം ജില്ലയിലെ തൃപ്പൂണിത്തറയിൽ വിജയന്റെയും റീമയുടെയും മകനായി ജനിച്ചു. എഞ്ചിനീയറിംഗ് കഴിഞ്ഞതിനുശേഷം ശ്രീജിത്ത് മോഡലിംഗിലേയ്ക്ക് തിരിഞ്ഞു, റിലയൻസ്, ഭീമ എന്നിവയുടെ ഒക്കെ പരസ്യങ്ങളിലെ മോഡലായി ശ്രദ്ധിയ്ക്കപ്പെട്ടു. 2011- ൽ ഫാസിൽ സംവിധാനം ചെയ്ത ലിവിംഗ് ടുഗദർ എന്ന സിനിമയിൽ നായകനായിക്കൊണ്ടാണ് ശ്രീജിത്ത് അഭിനയരംഗത്തേയ്ക്കെത്തുന്നത്. ആ വർഷം തന്നെ പഴയ മലയാള ചിത്രമായ രതിനിർവേദം എന്ന സിനിമയുടെ റീമെയ്ക്കിലും നായകനായി. തുടർന്ന് രണ്ട് തമിഴ് ചിത്രങ്ങളിലും ഒരു ഹിന്ദി ചിത്രത്തിലുമടക്കം ഇരുപതിലധികം സിനിമകളിൽ അഭിനയിച്ചു. 2017-ലാണ് ശ്രീജിത്ത് വിജയ് സീരിയലിൽ അഭിനയിക്കാൻ തുടങ്ങുന്നത്. അവരിൽ ഒരാൾ, സ്വാതി നക്ഷത്രം ചോതി, കുടുംബവിളക്ക് എന്നീ സീരിയലുകളിൽ അഭിനയിച്ചു.
2018-ലാണ് ശ്രീജിത്ത് വിജയ് വിവാഹിതനാകുന്നത്. അർച്ചന എന്നാണ് ഭാര്യയുടെ പേര്.