നേഹ ഖയാൽ
ആലപ്പുഴയില്‍ ജനനം. പിതാവ് കമലാസനന്‍ ( പരേതൻ), മാതാവ് ഷീലാ ദേവി. പിതാവിന്റെ അകാല വിയോഗത്തിന് ശേഷം അമ്മയുടെ ജന്മനാടായ കുട്ടനാട്ടില്‍ ജീവിതവും ആദ്യകാല വിദ്യാഭാസവും. ആലപ്പി ശ്രീധരന്‍ ഭാഗവതര്‍ ആണ് വല്യച്ഛൻ. പ്ലസ്‌ടു പഠന ശേഷം ഒൻപത് വര്‍ഷക്കാല ഉത്തരേന്ത്യൻ പ്രവാസജിവിതം, അക്കാലയളവിൽ ഐ സി യു ടെക്നിക്കല്‍ സ്റ്റാഫ് ആയി ജീവിതവും തുടര്‍ന്നുള്ള പഠനവും നടത്തി. പഠന ശേഷം എച്ച് ആര്‍ അഡ്മിനിസ്ട്രേഷൻ മേഖലയിൽ ഔദ്യോഗിക സേവനം അനുഷ്ടിച്ചു.
എട്ട് ഗാനങ്ങളുടെ രചനയോടെ സാരാംഗിയായ് എന്ന ആൽബം നിര്‍മ്മിച്ചു, ശേഷം മലായള സിനിമയില്‍ ഗാനരചയിതാവായും സഹസംവിധായികയായും പ്രവര്‍ത്തിച്ചു. നീണ്ട കാല സംഗീത ഗവേഷണം ചെയ്ത് സംഗീത് ബഹാറും, രാഗ് ബഹാറും എന്ന ഹിന്ദുസ്ഥാനി സംഗീത ഗ്രന്ഥങ്ങള്‍ എഴുതി. കൂടാതെ ഹിന്ദി ഗീതികളും ഖയാലുകളും രചന നടത്തി. ലിംകാ ബുക്കില്‍ ഇടം നേടിയ മുപ്പത്തിയാറ് മണിക്കൂര്‍ നീണ്ട പൂനെ സംഗീത കച്ചേരിയിലും, യുഎസിലും ഒക്കെ നേഹ രചിച്ച ഖയാലുകൾ ആലപിക്കപ്പെട്ടിരുന്നു.
സംവിധായകൻ ജോഷി 'ലൈല ഓ ലൈല' എന്ന സിനിമയുടെ അസിസ്റ്റന്റ്റ് ഡയറക്റ്ററായി സംവിധാന മേഖലയിലും തുടക്കമിട്ടു.
അഞ്ചു വര്‍ഷം ദുബായ് മീഡിയയില്‍ പ്രവര്‍ത്തിച്ച നേഹ The Expiry Date of love എന്ന ഇംഗ്ലീഷ് Pan International social awareness ഹ്രസ്വചിത്രം ആണ് ആദ്യ സംവിധാനം നിർവ്വഹിച്ചത്.
രചിച്ച ഗ്രന്ഥങ്ങള്‍
സംഗീത് ബഹാര്‍-ഹിന്ദുസ്ഥാനി സംഗീതം (റിലീസിംഗ് -Nov-2022)
രാഗ് ബഹാര്‍-ഹിന്ദുസ്ഥാനി രാഗം (റിലീസിംഗ് -Nov 2022)
ഷോര്‍ട്ട് മൂവി-The Expiry Date of love - Pan International Social awareness short movie - ജാനുവരി 2023ന് റിലീസ് ചെയ്യും
അവാർഡുകൾ
- 2000 -Best student poet awarded by vidyarambham Kalasahitya vedi
- 2000- Best Article writer awarded by Keralolsavam
- 2014-Best new face lyricist awarded by Kerala focus Magazine
- 2014 -Best Keralite khayal writer awarded by Kerala focus Magazine