നാഗേഷ്
കൃഷ്ണൻ റാവുവിന്റേയും രുക്മിണി അമ്മാളുടേയും മകനായി തമിഴ് നാട്ടിലെ ധാരാപുരത്ത് ജനിച്ചു. കൃഷ്ണ നാഗേശ്വരൻ എന്നായിരുന്നു യഥാർത്ഥ നാമം. വിദ്യാഭ്യാസത്തിന് ശേഷം അദ്ദേഹം ചെന്നൈയിലേക്ക് പോയി. അവിടെ റെയിൽവേയിൽ ക്ലാർക്കായി ജോലിയിൽ പ്രവേശിച്ചു. റെയിൽവേയിൽ ജോലി ചെയ്യുന്നതിനോടൊപ്പം നാഗേഷ് നാടകങ്ങളിൽ ചെറിയ വേഷങ്ങളിൽ അഭിനയിക്കുകയും ചെയ്തിരുന്നു.
1958 -ൽ Manamulla Marudhaaram എന്ന സിനിമയിൽ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് നാഗേഷ് അഭിനയരംഗത്തേയ്ക്കെത്തുന്നത്. 1962 -ൽ ഇറങ്ങിയ Nenchil oru Aallayam എന്ന സിനിമയിലെ വേഷമാണ് നാഗേഷിനെ പ്രശസ്തനാക്കിയത്. തുടർന്ന് നിരവധി സിനിമകളിൽ അദ്ദേഹം അഭിനയിച്ചു. തമിഴ് സിനിമയിൽ പ്രധാന ഹാസ്യ നടനായി അദ്ദേഹം വളർന്നു. എം ജി ആർ, ശിവാജി ഗണേശൻ കാലഘട്ടത്തിലെ തമിഴ് സിനിമ ഹാസ്യം എന്നാൽ നാഗേഷ് ആയിരുന്നു. 1967 -ൽ തളിരുകൾ എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ടാണ് നാഗേഷ് മലയാളത്തിൽ തുടക്കം കുറിയ്ക്കുന്നത്. തുടർന്ന് ആശീർവാദം, വളർത്തുമൃഗങ്ങൾ എന്നിവയുൾപ്പെടെ പതിനഞ്ചോളം മലയാള സിനിമകളിൽ അദ്ദേഹം അഭിനയിച്ചു. തമിഴ്, തെലുഗു, മലയാളം, ഹിന്ദി, കന്നഡ ഭാഷകളിലായി ആയിരത്തിലധികം സിനിമകളിൽ അഭിനയിച്ചിട്ടുള്ള നാഗേഷ് Nammavar എന്ന തമിഴ് ചിത്രത്തിലെ അഭിനയത്തിന് 1994 -ലെ മികച്ച സഹനടനുള്ള ദേശീയ അവാർഡ് സ്വന്തമാക്കി.
നാഗേഷിന്റെ ഭാര്യ റെജീന. മക്കൾ ആനന്ദ് ബാബു, രാജേഷ് ബാബു, രമേഷ് ബാബു.
2009 ജനുവരിയിൽ നാഗേഷ് അന്തരിച്ചു.