ദിവ്യദർശൻ
Divyadarshan
1987 ഒക്ടൊബർ 24 ന് നാടക, ചലച്ചിത്ര പ്രവർത്തകരായ ഇ എ രജേന്ദ്രന്റെയും സന്ധ്യ രാജേന്ദ്രന്റെയും മകനായി കൊല്ലം ജില്ലയിലെ പട്ടത്താനത്ത് ജനിച്ചു. നാടക കുലപതി ഒ മാധവന്റെയും അഭിനേത്രി വിജയകുമാരിയുടെയും ചെറുമകനും, പ്രശസ്ത നടൻ മുകേഷിന്റെ അനന്തിരവനുമാണ് ദിവ്യദർശൻ.
2012 ൽ അനിൽ സംവിധാനം ചെയ്ത ഹൈഡ് ആന്റ് സീക്ക് എന്ന സിനിമയിൽ നായകനായിക്കൊണ്ടാണ് ദിവ്യദർശൻ സിനിമയിലേയ്ക്കെത്തുന്നത്. തുടർന്ന് ലോർഡ് ലിവിങ്സ്റ്റണ്‍ 7000 കണ്ടി, മാസ്റ്റർപീസ് എന്നിവയുൾപ്പെടെ പത്തോളം സിനിമകളിൽ അഭിനയിച്ചു.