തിരുവല്ല ബേബി

Thiruvalla Baby
Date of Death: 
Saturday, 18 April, 2020
ബേബിച്ചൻ

1936 -ൽ പത്തനം തിട്ട ജില്ലയിലെ തിരുവല്ലയിലാണ് ബേബി ജനിച്ചത്. 1968 -75 കാലഘട്ടത്തിൽ മലയാള ചലച്ചിത്ര രംഗത്തെ മികച്ച കലാസംവിധായകൻ ആയിരുന്നു അദ്ധേഹം. അനാച്ഛാദനം എന്ന സിനിമക്കാണ് ബേബി ആദ്യമായി  കലാസംവിധാനം നിർവഹിക്കുന്നത്. തുടർന്ന് വിരുതൻ ശങ്കു, മായനെല്ല്, ജീസസ് എന്നിവയുൾപ്പെടെ പന്ത്രണ്ട് സിനിമകൾക്ക് കലാസംവിധാനം ചെയ്തു. 

ഒരു തികഞ്ഞ ദൈവഭക്തനായിരുന്ന ബേബി അമേരിക്കയിലുടനീളം ഏകദേശം 79 ക്രിസ്‌തീയ ദേവാലയങ്ങളിൽ മദ്ബഹകൾ/ അൾത്താരകൾ രൂപകൽപന ചെയ്തിട്ടുണ്ട്. കൂടാതെ ഫോമ, ഫൊക്കാന എന്നീ ദേശീയ സംഘടനകളുടെ കൺവൻഷനുകളിൽ അദ്ദേഹത്തിൻ്റെ രംഗസജ്‌ജീകരണങ്ങളും, ടാബ്ലോകളും ഏറെ ശ്രദ്ധ നേടിയിരുന്നു. സ്‌റ്റാറ്റൻ ഐലൻഡ് മലയാളി അസോസിയേഷൻ പ്രസിഡൻ്റ്, സെക്രട്ടറി, സ്‌റ്റാറ്റൻ ഐലൻഡ് മലയാളി അസോസിയേഷൻ ജോയിന്റ് സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള ഇദ്ദേഹം 2020 ഏപ്രിൽ 18 -ന് ന്യൂയോർക്കിലെ സ്‌റ്റാറ്റൻ ഐലൻഡിൽ വെച്ച് അന്തരിച്ചു.

തിരുവല്ല ബേബിയുടെ ഭാര്യ ശോശാമ്മ. മക്കൾ നാൻസി, സിബി, ഡോ. ബിനു, നവിൻ.