വര്‍ണ്ണമയില്‍പ്പീലി പോലെ

വര്‍ണ്ണമയില്‍പ്പീലിപോലെ..
സ്വര്‍ണ്ണമണിത്തൂവല്‍ പോലെ
വന്നണയും വെണ്ണിലാവേ..
ഇമകളില്‍ ഇരവിന്റെ മഷിയെഴുതി
കനവിന്റെ കടവത്ത്
കളിവഞ്ചി തുഴഞ്ഞു വരൂ വരൂ വരൂ..

മാതളപ്പൂവിരിയും നിന്‍ മാറത്ത് ചായാനായി
മാലതിപ്പൂങ്കാറ്റില്‍ മലർവലലി ക്കുടില്‍ വേണം
ആതിര പൗര്‍ണ്ണമിയില്‍ നിന്‍ ആയിരം കണ്ണുകളില്‍
ഞാനിന്നു കണ്ടൂ കള്ളം മൂടുന്ന പുഞ്ചിരികള്‍
തുടുത്ത കവിളില്‍ നുണക്കുഴി കാണാന്‍
കൊതിച്ചു പോയീ ഓമനേ
ഓ ഓ

മോതിരക്കൈവിരലാലെന്‍ താരകപ്പെൺകൊടികള്‍
മാനത്തിന്‍ മച്ചിലിരുന്ന്.. 
മണിമാല കൊരുക്കുകയായി
പാതിരാപ്പുള്ളു മയങ്ങി.. പാട്ടിന്റെ ചന്തമൊതുങ്ങി
പാലപ്പൂവിതളില്‍ മഞ്ഞിന്‍ മണിമുത്തു വിരിഞ്ഞല്ലോ
കണ്ട ഇരവില്‍ നിനക്കുറങ്ങാനായി
വിരിച്ചു വെയ്ക്കാം നെഞ്ചകം
ഓ ഓ

(വര്‍ണ്ണമയില്‍പ്പീലിപോലെ..
സ്വര്‍ണ്ണമണിത്തൂവല്‍ )

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
varnnamayil peelipole

Additional Info

Year: 
2004
Lyrics Genre: 

അനുബന്ധവർത്തമാനം