പ്രിയതമാ പ്രിയതമാ പ്രിയതമാ
പ്രിയതമാ..പ്രിയതമാ..പ്രിയതമാ..പ്രിയതമാ..
മാണിക്യക്കമ്മലുവേണം മാലയ്ക്ക് തൊങ്ങല് വേണം
വേളിക്ക് കസവിന്റെ പുടവ വേണം
മാണിക്ക്യക്കണ്ണുകളല്ലേ..മാറത്ത് ചന്ദനമല്ലേ
വേളിക്ക് ഇളവെയിലിന്‍ പുടവയില്ലേ..
എന്നും പൊന്നുഷസ്സിന്റെ തുടുത്തവാനം
കുങ്കുമം പൊഴിച്ചത് നിനക്കല്ലേ..
പ്രിയതമാ..പ്രിയതമാ..പ്രിയതമാ..പ്രിയതമാ..
അത്തള പിത്തള തവളാച്ചി
ചുക്കുമ്മേലിരിക്കണ ചൂളാപ്പ്
മറിയം വന്നു വിളക്കൂതി2)
ഗുണ്ടുമാണി സാറാ ഗോഷ് (2 )
മാരിക്കാര്‍മുടിയില്‍ ചൂടാന്‍..
അരിമുല്ല പൂതരികില്ലേ
കരളില്‍ പ്രണയം നിറയും ഇരവല്ലേ
പൂമുല്ലക്കാവുകളെന്തിനു നീതന്നെ പൂവിതളല്ലെ
പൂതേടും പൂങ്കാറ്റല്ലേ ഞാന്‍..
കനവിലമ്പലനടയില്‍ ഇന്നലെ
തൊഴുതുനില്‍ക്കുമ്പോള്‍..
നിറനിലാവില്‍ നിനക്കായ്മാത്രം നടതുറന്നില്ലേ
പ്രിയതമാ..പ്രിയതമാ..പ്രിയതമാ..പ്രിയതമാ..
നെയ്യാമ്പല്‍ച്ചെണ്ടുകള്‍ വേണം
തിരിവച്ചൊരു പന്തലുവേണം
നിറയും പറയും കതിരും കരുതേണം
കല്യാണച്ചിന്തുകള്‍ മൂളാന്‍..
നല്ലോലക്കുരുവികള്‍ വേണം
പൂമുറ്റം തൂത്തു തളിക്കേണം..
അകലേ അമ്പല നടയില്‍
അമ്പിളി കതകു ചാരുമ്പോള്‍
തിരികളാളും നിലവിളക്കായി നിന്നെ
എടുത്തു വയ്ക്കും ഞാന്‍