മാടത്തക്കിളി(M)

മാടത്തക്കിളി മാടത്തക്കിളി പാടത്തെന്ത്  വിശേഷം (2)
ചൊല്ലുക പാടത്തെന്ത് വിശേഷം
പാടത്തെല്ലാം വിത്തു വിതച്ചു പയ്യെ ചുണ്ടും കീറി മുളച്ചു
ഒരു മഴ കിട്ടാഞ്ഞുഴറും ഞാറിന്നോമൽ പീലി കരിഞ്ഞു
പൊന്നോമല്പീലി കരിഞ്ഞൂ.....
മാടത്തക്കിളി മാടത്തക്കിളി പാടത്തെന്ത് വിശേഷം
ചൊല്ലുക പാടത്തെന്ത് വിശേഷം

മാടത്തക്കിളി മാടത്തക്കിളി മാനത്തെന്ത്  വിശേഷം
ചൊല്ലുക മാനത്തെന്ത് വിശേഷം
മാനത്തില്ലൊരു കാർനിഴലെന്നാലേനത്തിൽ കാറ്റൂതുന്നു
കാറ്റിൻ പിറകെ ചിറകു വിരുത്തി കാർനിരയെത്തി പെയ്താലോ
ആ മഴ പൊത്തീട്ടൊന്നു  ചിനക്കുകിൽ ആ മണിഞാറു തഴക്കൂല്ലോ

മാടത്തക്കിളി മാടത്തക്കിളി മാനത്തെന്ത്  വിശേഷം

മാടത്തക്കിളി മാടത്തക്കിളി മാടത്തിൽ കഥയെന്തോ.......
മാടത്തിൽ കഥയെന്തോ......
തെങ്ങിൻ പോടാമെൻ മാടത്തിൽ ഭംഗിയിൽ മുട്ടകൾ ഞാനിട്ടു
മുട്ട വിരിഞ്ഞാൽ കുഞ്ഞുങ്ങൾക്കിനി വിട്ടൊഴിയാത്ത വിശപ്പല്ലോ
പുൽപ്പോന്തുകളെ കൊണ്ടു കൊടുക്കണം അപ്പോൾ മാനം കനിയായ്കിൽ
പുല്ലും ഞാറും പുൽപ്പോന്തുകളും നെല്ലും നമ്മൾക്കുണ്ടാമോ.........(പല്ലവി)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Maadathakkili

Additional Info

Year: 
2004

അനുബന്ധവർത്തമാനം