വീരാളിത്തങ്കപ്പട്ടില്‍

വീരാളിത്തങ്കപ്പട്ടില്‍ സ്വര്‍ഗ്ഗത്തിന്‍ ചന്തം നീ
രവിവർമ്മച്ചായക്കൂട്ടില്‍..
വെണ്ണക്കല്‍ബിംബം നീ
വെണ്ണക്കല്‍ബിംബം മെല്ലെ
നീഹാരച്ചാന്തില്‍ മൂടാന്‍
തേരേറിപ്പോരൂ തെന്നലേ.. ആ
വീരാളിത്തങ്കപ്പട്ടില്‍ സ്വര്‍ഗ്ഗത്തിന്‍ ചന്തം നീ
രവിവർമ്മച്ചായക്കൂട്ടില്‍..
വെണ്ണക്കല്‍ബിംബം നീ

മേടത്തിന്‍ സ്വര്‍ണ്ണം നീയല്ലേ
കൊന്നക്ക് കമ്മല്‍ നീയല്ലേ
കാലത്തെ കാലത്തെ എന്നെ
കാണിപ്പൊന്‍ നാളം നീയല്ലേ
പൊലിപാടും ചിങ്ങത്തിന്‍
പൂക്കാലം ഞാനെങ്കില്‍..
നിന്നീറന്‍ കയ്യോടെ നുള്ളാമോ നോവാതെ
സ്നേഹമൂറും നൊമ്പരങ്ങള്‍
തേനല്ലേ ഉള്ളിന്നുള്ളില്‍
വീരാളിത്തങ്കപ്പട്ടില്‍ സ്വര്‍ഗ്ഗത്തിന്‍ ചന്തം നീ
രവിവർമ്മച്ചായക്കൂട്ടില്‍..
വെണ്ണക്കല്‍ബിംബം നീ

കാര്‍മേഘച്ചേലോ നീയെങ്കില്‍
നിന്‍ മെയ്യില്‍ മിന്നല്‍ ഞാനല്ലേ
മാനത്തെ തിങ്കള്‍ നീയെങ്കില്‍
മാറത്തെ മാനോ ഞാനല്ലേ
നളനാകാമെങ്കിൽ.. നിന്‍ പ്രേമത്തിന്‍ ദൂതാകെ
നേരില്‍ നീ ചൊല്ലാമോ ഹംസത്തെക്കൂടാതെ
നെഞ്ചുപൊള്ളും വിണ്ണിലെന്നിൽ
വൈഡൂര്യം നീയേ.. നീയേ

വീരാളിത്തങ്കപ്പട്ടില്‍ സ്വര്‍ഗ്ഗത്തിന്‍ ചന്തം നീ
രവിവർമ്മച്ചായക്കൂട്ടില്‍
 വെണ്ണക്കല്‍ബിംബം നീ
വെണ്ണക്കല്‍ ബിംബം മെല്ലെ
നീഹാരച്ചാന്തില്‍ മൂടാന്‍
തേരേറിപ്പോരൂ തെന്നലേ.. ആ
വീരാളിത്തങ്കപ്പട്ടില്‍ സ്വര്‍ഗ്ഗത്തിന്‍ ചന്തം നീ
രവിവർമ്മച്ചായക്കൂട്ടില്‍..
വെണ്ണക്കല്‍ബിംബം നീ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
veeralithanka pattil

Additional Info

Year: 
2012
Lyrics Genre: 

അനുബന്ധവർത്തമാനം