ഹിമശൈല സുധാപതിയേ
ഹിമശൈല സുധാപതിയേ
മൃതിസഞ്ജയനേ ദേവാ
തിരു സന്നിധിയില്‍ ഒഴുകുന്നിനി ഗംഗ
അതാണീ ഞാന്‍
മനസ്സിന്റെ മരുത്തറതോറും
പലനാളിവള്‍ തേടി നടന്നു
ഒരു തുള്ളി ജലം ചൊടിയോരം
നനവേകിയതെങ്ങോ പോയി
തീയും നീരും നീയേ
പ്രണയാണ്ഡകടാഹമഹാസുര താണ്ഡവമാടും നിന്‍
പദതാരിലുതിര്‍ന്നു കൊഴിഞ്ഞൊരു മൺതരിയല്ലേ ഞാന്‍
തിരുവില്വാമലക്ഷേത്ര പുനർജ്ജന്മ
ഗുഹ നൂര്‍ന്നന്നുണ്ടായ വരമല്ലേ നീ
പൂവായി തളിരായി നോവായി നിനവായി
നീയെന്നും ഉണ്ടെന്നുള്ളില്‍
അറിവിന്‍ നിറവാല്‍ ഇനിയും തെളിയൂ
ഒളിയായി പൊലിയായി ഒരു നീൾ ശ്രീയായി
ദേവാ ദേവാ ദേവാ
ഹിമശൈല സുധാപതിയേ
മൃതിസഞ്ജയനേ ദേവാ
തിരു സന്നിധിയില്‍ ഒഴുകുന്നിനി ഗംഗ
അതാണീ ഞാന്‍
ധുംധും തനം ധുംധും തനം
ധുംധും തനം ധുംധും തനം ആ
കാലം കവിടിയാടും കരവിരുത് കാട്ടും
കപടവേഷം കരിജടയില്‍ മൂടും
ഗഗനധാരാ പതനഗതി താങ്ങും
അചലദേശാ നടനഗുരു നാഥാ
സുജനപാലാ പയസസ് പതിനാറായി
പതിവു ചെയ്യും കരുണയുടെ മൂർത്തേ
തിരികെ നൽകൂ അവനുമൊരു ജന്മം
പകരമേകാം പരമശിവ
ഇവിടെ നടയില്‍ അടിയങ്ങളുഴിയുന്ന
കദനകഥകള്‍ അറിയും ഹരനേ (2)
അകപ്പൊരുള്‍ ഉടയതേ
ഹരഹര ഹരഹര ശിവശിവ ശിവശിവ
മണികുല വൈഡൂര്യമേ