സുന്ദരിക്കള്ളിക്കറുത്തമ്മേ

പറ ഇതു പറ ഓഹെ ഓഹേ
പറ ഇതു നിറ ഓഒ ഓഒ
നടയിതു വരും ഓഹെ ഓഹേ
കൊയ്ത്താളം ഓഒ ഓഒ
നട ഇതു നട ഓഹെ ഓഹേ
പട ഇതു പട ഓഒ ഓഒ
മനമിതു വരും ഓഹെ ഓഹേ
മെയ്‌താളം ഓഒ ഓഒ
ആ.... ആ

സുന്ദരിക്കള്ളിക്കറുത്തമ്മേ പൊന്നേ
നീ നല്ലപ്പുള്ളിക്കരിമീനോ
കുന്തളിപ്പെണ്ണു കുയിലമ്മേ കണ്ണേ
നീയിന്നു കൂടെ പോരാമോ
സുന്ദരിക്കള്ളിക്കറുത്തമ്മേ പൊന്നേ
നീ നല്ലപ്പുള്ളിക്കരിമീനോ
കുന്തളിപ്പെണ്ണു കുയിലമ്മേ കണ്ണേ
നീയിന്നു കൂടെ പോരാമോ
കാതിൽ നന്തുണി മീട്ടി
മണി മഞ്ചാടി ശിങ്കാരി നീയേ
മാറിലു ചന്ദനം പൂശി
ഇനി പഞ്ചാരച്ചക്കരേ വാ
സുന്ദരിക്കള്ളിക്കറുത്തമ്മേ പൊന്നേ
നീ നല്ലപ്പുള്ളിക്കരിമീനോ
കുന്തളിപ്പെണ്ണു കുയിലമ്മേ കണ്ണേ
നീയിന്നു കൂടെ പോരാമോ

മുക്കുറ്റിപ്പൂ ചൂടി മൂവന്തിപ്പെണ്ണാളേ
മുകിലാടി ഇരവായി ചങ്ങാതിക്കുഞ്ഞോളേ
നെയ്യരിച്ചോറൂട്ടി നീയെന്തീ കണ്ണാളേ
തകിലാടി പതിവായി കിന്നാരിക്കുഞ്ഞാഞ്ഞേ
ഒന്നു കണ്ടു എറിഞ്ഞോട്ടേ പിന്നെ
മൂന്നു കുത്തി മലർ‌ന്നാട്ടേ
പത്തുമുത്തം നിറഞ്ഞോട്ടേ നിന്റെ
ചുണ്ടു ചെണ്ടു വിരിഞ്ഞോട്ടെ
നെഞ്ചില് തന്നന്നം പാടാഞ്ഞിട്ടാണോ
കള്ളിപ്പെണ്ണു വിളിക്കാത്തേ
സുന്ദരിക്കള്ളിക്കറുത്തമ്മേ പൊന്നേ
നീ നല്ലപ്പുള്ളിക്കരിമീനോ
ആ... ആ .. ആ.. ആ

തകത തെയ്യത്തോം തകത തെയ്യത്തോം
തകത തെയ്യത്തത്തെയ്യതൊം

തകത തെയ്യത്തോം തകത തെയ്യത്തോം
തകത തെയ്യത്തത്തെയ്യതൊം

ഇത്തിരി പൂത്താലി പഞ്ചമിപ്പൂങ്കാറ്റേ
തുകിലാടി പകലായി സഞ്ചാരി നങ്ങേലി
മുന്തിരിത്തേനൂറ്റി കിങ്ങിണി സിന്ദൂരി
മധുവായി നിനവായി മിന്നാടപ്പൂന്തേവി
ഇന്നു ചെന്നു വിളിച്ചോട്ടെ നിന്നെ
ചിന്തു കൊട്ടി കളിച്ചോട്ടെ
നിന്റെ ചന്തം ചിരിച്ചോട്ടെ പിന്നെ
അഞ്ചു വിത്തു പതിച്ചോട്ടെ
മൊഞ്ചില് നന്ദനം പൂക്കാഞ്ഞിട്ടാണോ
മല്ലിവള്ളി വിരിയാഞ്ഞേ
സുന്ദരിക്കള്ളിക്കറുത്തമ്മേ പൊന്നേ
നീ നല്ലപ്പുള്ളിക്കരിമീനോ
കുന്തളിപ്പെണ്ണു കുയിലമ്മേ കണ്ണേ
നീയിന്നു കൂടെ പോരാമോ
ആ.. ആ.. ആ.. ആ

Sunharikkalli - Vaydooryam