ഇല്ലത്തന്നില്ലാത്ത താരാട്ടിൽ

ഇല്ലത്തന്നില്ലാത്ത താരാട്ടിൽ
തെയ്യം തുള്ളുന്നു നെയ്യാമ്പൽ
കുഞ്ഞിക്കൊലുസിട്ട മോഹങ്ങൾ
നെഞ്ചിൽ പിച്ചവച്ചോടുന്നു
എന്നുള്ളിന്നുള്ളിൽ വ്യാമോഹങ്ങൾ
എങ്ങോ പോയി ചേക്കേറി
ഇല്ലത്തന്നില്ലാത്ത താരാട്ടിൽ
തെയ്യം തുള്ളുന്നു നെയ്യാമ്പൽ
കുഞ്ഞിക്കൊലുസിട്ട മോഹങ്ങൾ
നെഞ്ചിൽ പിച്ചവച്ചോടുന്നു

പാടങ്ങളിൽ തേന്മൊഴികൾ
പാടിവരൂ കുയിലേ
ഓർമകളിൽ പൊന്മുടികൾ
കോരിത്തരൂ കുളിരേ
പാഠശാലയാണ് പിഴ
തീർന്നിടാത്തൊരു പുണ്യം
ഇല്ലാ നൊമ്പരങ്ങൾ
അവകാശവാദമൊന്നും
ഉടച്ചുവാർത്ത ചാബിംബങ്ങൾ
കാണാകോമരങ്ങൾ
ഇല്ലത്തന്നില്ലാത്ത താരാട്ടിൽ
തെയ്യം തുള്ളുന്നു നെയ്യാമ്പൽ
കുഞ്ഞിക്കൊലുസിട്ട മോഹങ്ങൾ
നെഞ്ചിൽ പിച്ചവച്ചോടുന്നു

ഓതിടുവാൻ വേദമില്ലാ ഞാനിരിക്കേ പിണ്ഡം
ദേവനില്ലാ കോവിലിലേ പൂജയില്ലാ ശാന്തി
പാതിപൂത്ത പൂവേ എന്റെ പ്രാണനായ മോളേ
കാണാനായി നീ വാ മിഴിമൂടി ദാസനാകാം
ഉരുട്ടു ചെണ്ടായാണീ രണ്ടു തീരാ ശാപജന്മം
 

Illathannilatha - Vaydooryam