ചന്ദനത്തെന്നലായി നെറ്റിമേല്‍
ചന്ദനത്തെന്നലായി നെറ്റിമേല്‍ ഇറ്റിടും
സാന്ത്വന സംഗീതമോ പ്രണയം
മാമഴപ്പക്ഷിയായി മാരിവില്‍ച്ചില്ലമേല്‍
പാടുന്ന സാഫല്യമോ പ്രണയം
പാടുന്ന സാഫല്യമോ പ്രണയം
ചന്ദനത്തെന്നലായി നെറ്റിമേല്‍ ഇറ്റിടും
സാന്ത്വനസംഗീതമോ പ്രണയം
ആ ..ആ
നിശ്ശബ്ദ രാത്രിയില്‍ പ്രണയം നമ്മളെ
നിദ്രാവിഹീനരാക്കുന്നൂ (2)
മഞ്ഞിന്റെ തൂവല്‍ കൊണ്ടെന്നപോൽ മെല്ലെ
മഞ്ഞിന്റെ തൂവല്‍ കൊണ്ടെന്നപോൽ മെല്ലെ
നമ്മെ തലോടുന്നു പ്രണയം
നമ്മെ തലോടുന്നു പ്രണയം
ചന്ദനത്തെന്നലായി നെറ്റിമേല്‍ ഇറ്റിടും
സാന്ത്വനസംഗീതമോ പ്രണയം
അഹാഹാ .ഉം
വാക്കില്‍ വസന്തമായി നോക്കില്‍ പ്രവാഹമായി
മിണ്ടാതെ പാടും ഹൃദന്തം (2)
കണ്ണടച്ചാലും ഉൾക്കണ്ണിൽ വെളിച്ചമായി
കണ്ണടച്ചാലും ഉൾക്കണ്ണിൽ വെളിച്ചമായി
കത്തുന്ന ദീപമോ പ്രണയം
കത്തുന്ന ദീപമോ പ്രണയം
ചന്ദനത്തെന്നലായി നെറ്റിമേല്‍ ഇറ്റിടും
സാന്ത്വനസംഗീതമോ പ്രണയം
മാമഴപ്പക്ഷിയായി മാരിവില്‍ച്ചില്ലമേല്‍
പാടുന്ന സാഫല്യമോ പ്രണയം