ഘനശ്യാമ വര്‍ണ്ണാ കണ്ണാ

ധസസസ ഗഗമമ ഗമപപ മപനിരി
ഗഗമമ ഗമപപ മപനിരി പനിസസ
സസാസ സഗമ ഗമാപ മപാനിസാ

ഘനശ്യാമ വര്‍ണ്ണാ കണ്ണാ
രതിസുഖ മധുരഞ്ജനാ
വരിക നീ മുരളീധരാ
മനസിജ വിവശിത വിസനവിഹാരി
ചൊരിയുക മുരളിയിലൊരു മധുമാരി
ഹൃദന്തചഷകം വസന്തമധുപന്‍
തുളുമ്പി നിര്‍പ്പൂ നുകരൂ കണ്ണാ
ഘനശ്യാമ വര്‍ണ്ണാ കണ്ണാ
രതിസുഖ മധുരഞ്ജനാ
വരിക നീ മുരളീധരാ

നിരി നിസാ നിരി നിസാ നിരിസ
നിസനിസ പധപനി പപനിധ പമഗപ
കടക്കണ്ണിന്നാലേ കഥ ചൊല്ലി കണ്ണന്‍
മുരളിയാല്‍ പാടി അനുരാഗ ധന്യന്‍ (2)

മദജലം പൊടിയു മീ
പ്രിയകരിലരുളി നീ സ്വരലയം രതിലയം
ഹൃദയവനിക പുതിയ നിറമണിഞ്ഞു
പ്രണയകലികമുഴുവനഴകണിഞ്ഞു
വികാരവിലോല തരംഗമേ നീ വാ
ആ ആ

മദകരമൊരുതരമുകുലകപോല
കുസുമിതമധുവനരതിരസലോല
നിഗൂഢ ദിശയില്‍ നിലാവു് പോലെ
നിവേദ്യമുണ്ണാന്‍ വരു നീ കണ്ണാ

ഘനശ്യാമ വര്‍ണ്ണാ കണ്ണാ
രതിസുഖ മധുരഞ്ജനാ
വരിക നീ മുരളീധരാ

പാ നീ സ ഗ രി മാ
പപ മധ പപ ഗമ സഗമപ

മുകില്‍കൂന്തലില്‍ ഞാന്‍ വനമുല്ല ചൂടി
വരവേല്‍ക്കുവാനായി  മയില്‍പോലെ ആടി (2)
സ്മൃതിസുഖം വഴിയുമെൻ
മൊഴികളില്‍ ഒഴുകിനിന്നിനി വരൂ
പ്രിയതമ അനഘമദനയമുന കരകവിഞ്ഞു
അശൂലഹരിതവസുലമലരണിഞ്ഞു
സുഗന്ധ സരോജ മരന്ദമേ നീ വാ

പുളകിതതനുലത തരളിതമാവും
മനമൊരു ലഹരിയിലൊഴുകുകയായി
വിടര്‍ന്ന കരളില്‍ വിളഞ്ഞ നിനവില്‍
ഉണര്‍ന്നു നില്‍പ്പൂ ഹൃദയം നിന്നെ

ഘനശ്യാമ വര്‍ണ്ണാ കണ്ണാ..ആ
രതിസുഖ മധുരഞ്ജനാ ...ആ
വരിക നീ മുരളീധരാ...ആ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
khanashyama varnna kanna

Additional Info

അനുബന്ധവർത്തമാനം