പ്രണയ സ്വരം ഹൃദയസ്വരം

പ്രണയ സ്വരം ഹൃദയസ്വരം
യൗവ്വനമേകും വീണയിൽ
ഓ ബന്ധനമോ ഭീഷണിയോ
മാനസം ചേരും വേളയിൽ
അന്യായം കാട്ടല്ലെ അമ്മാവാ
മോളെയും കൊണ്ടേ  പോയിടൂ
കയ്യേറാൻ വന്നാലും കൈകാര്യം ചെയ്താലും
കണ്ടേ  പോയിടൂ (2 )
പോന്നാണാ പെണ്മണിയാള്
കണ്ണാണാ കണ്മനിയാള്
അവളില്ലേൽ പിന്നെൻ ജന്മം ചുമ്മാതെയായ്

പ്രണയ സ്വരം ഹൃദയസ്വരം
യൗവ്വനമേകും വീണയിൽ
ഹാ ബന്ധനമോ ഭീഷണിയോ
മാനസം ചേരും വേളയിൽ

മാന്യ ജനങ്ങളേ കേൾക്കുവിൻ നിങ്ങളെൻ
ആത്മ ബന്ധുവിൻ ശോക കഥ
നാട്ടുകാരെ.. കാണുവിൻ നിങ്ങളീ
കാമുകൻ തൂകിടും അശ്രുധാര ..അശ്രുധാര

ഇവിടെന്തും പൂഴ്ത്തും ലോകം
ഹൃദയത്തെ കാണില്ലേലും
അവകാശം നെടും വരെയും സമരം തന്നെ
ഹാ ..ഹാ ..ഹാ ..ഹാ .. (2 )
കാലം വല്ലാത്തത് പ്രായം വല്ലാത്തത്
വേണം പ്രേമിക്കാനും ജീവിക്കാനും ഇവിടെ സ്വാതന്ത്ര്യം (2 )
എങ്ങാണാ സുന്ദരിയാള്
മായ വസന്ത നിലാവ്
അവളില്ലേൽ പിന്നെന് ശൂന്യങ്ങളായ്
സൂ സൂ ..സൂ ..സൂ ..സൂ ..സൂ
ബാ ബാ ബാ ബാ ബാ

പ്രണയ സ്വരം ഹൃദയസ്വരം
യൗവ്വനമേകും വീണയിൽ
ഹാ ബന്ധനമോ ഭീഷണിയോ
മാനസം ചേരും വേളയിൽ

പണമെങ്കിൽ അറയിൽ വൈക്കാം
നിധിയെങ്കിൽ മുറിയിൽ വൈക്കാം
പെണ്ണായാൽ അവകാശിക്കായി തന്നേ തീരൂ
ചോദ്യമില്ലാത്തത് നോട്ടീസേകാത്തത്
വേണം ചിന്തിക്കാനും സന്ധിക്കാനും ഇവിടെ സ്വാതന്ത്ര്യം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
5
Average: 5 (1 vote)
pranayaswaram hrudayaswaram