മാന്‍കിടാവേ വാ
മാന്‍കിടാവേ വാ ഓടിയരികില്‍ വാ
മോഹസാനുവില്‍ നീയെന്‍
കൂടെ മേയാന്‍ വാ
തേന്‍കിനാവേ വാ തേടിയരികില്‍ വാ
ഗാനഗംഗയില്‍ നീയെന്‍
തോണിതുഴയാന്‍ വാ..
സഖീ നിന്‍റെ താമരമിഴിയില്‍
കിനാവിന്‍റെ ഹംസം നീന്തി..
പ്രീയാ നിന്മണം ചൊരിയുമീ
തേന്‍ നുകര്‍ന്നു ഞാന്‍.. (2)
രാഗം നീയേ ഗീതിയില്‍
ദീപം നീയേ വീഥിയില്‍
കുളിര്‍ കോരി..തളിർ വാരി
കുളിര്‍ കോരി..തളിർ വാരി
പോരൂ നീ തെന്നലേ
മാന്‍കിടാവേ വാ..
ലതാനീല മാനസവനിയില്‍
സുതാലോല നാദം കേട്ടു
സുഹാസങ്ങളില്‍ പൊഴിയുമീ പൂവണിഞ്ഞു ഞാന്‍
ഒഴുകും തേനോ നിന്മൊഴി
ഇളകും മീനോ നിന്മിഴി..
കര തേടി..തിര പാടി
കര തേടി..തിര പാടി
ആടു നീ തെന്നലേ..
മാന്‍കിടാവേ വാ ..ആഹാഹാ
ഓടിയരികില്‍ വാ ആഹാഹാ
മോഹസാനുവില്‍ ആഹാഹാ
നീയെന്‍ കൂടെ മേയാന്‍ വാ
തേന്‍കിനാവേ വാ ..ആഹാഹാ
തേടിയരികില്‍ വാ...ആഹാഹാ
ഗാനഗംഗയില്‍ നീയെന്‍ ..ആഹാഹാ
തോണിതുഴയാന്‍ വാ..
തേന്‍കിനാവേ വാ..ആഹാഹാ
തേടിയരികില്‍ വാ...ആഹാഹാ