മധുമയി നിന്‍ മിഴിയോരം

മധുമയി നിന്‍ മിഴിയോരം മദനനു സാഗരതീരം
മധുമയി നിന്‍മിഴിയോരം മദനനു സാഗരതീരം
തിരയെഴുതുന്നു മധുരിത കാവ്യം
തിരയെഴുതുന്നു മധുരിത കാവ്യം
മദാലസ ചന്ദ്രികരാഗം പാടി..
മധുമയി മധുമയി മധുമയി
നിന്‍മിഴിയോരം മദനനു സാഗരതീരം

രാഗവസന്തം പീലി വിടര്‍ത്തിയ രാവൊരു ദേവമയൂരം
ഭാന്‍സുരിയായി ഞാന്‍ പാടുന്നു
നിന്‍ ഭാവമനോഹര ഗാനം..
എഴുതും രാവില്‍ നിന്‍ മൃദുമേനിയില്‍
അധരം കൊണ്ടൊരു പ്രണയ കഥ
കുളിരു വിതറും രോമഹര്‍ഷമൊരു
നവലാസ്യ ലഹരി പകരുമാര്‍ദ്ര സുഖ നിമിഷം..

മധുമയി നിന്‍മിഴിയോരം മദനനു സാഗരതീരം

ചന്ദ്രിക തൂവിയ ചന്ദനച്ചാറില്‍
നീയൊരു മോഹ മരാളം
എന്‍ വിരല്‍ ഒന്നു തൊട്ടാല്‍ പാടും
സ്നേഹ വിപഞ്ജികയായി നീ
രാഗിണി നിന്‍ മൃദു പദചലനങ്ങളില്‍
വെണ്‍പ്രാവിണയുടെ ചിറകടിയോ..
മൃദു മൃദംഗ ഹൃദയ താളം അരിയൊരു മധുര ലഹരി
അണിയുമനഘ നടനലയം..

നാ ധൃധിതോം തധര ധീം
തനനതന നാധൃ ധൃധനി തധര ധീം
നാ ധൃധന  ധും ധന ധൃധന  ..നാ ധൃധന  ധും ധന ധൃധ
നാ ധൃധന ധും ധനന ധൃധ..നാ ധൃധന ധും ധന ധൃധ
ആ .. ആ
മധുമയി നിന്‍മിഴി ഓരം മദനനു സാഗരതീരം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
madhumayi nin mizhiyoram

Additional Info

അനുബന്ധവർത്തമാനം