കനവുകളിൽ പുതുമഴയായി

കനവുകളിൽ പുതുമഴയായി പെയ്തു
നിനവുകളിൽ പൂങ്കനികൾ നെയ്തു
ഈ ജന്മസാഗരം അണയാതെ നോക്കിടാം
നീയെന്റെ തണലായി എന്നിലെ നിഴലായി
ഈ സ്നേഹ നൊമ്പരം പിരിയാതെ കാത്തിടാം
നിൻ കൊഞ്ചലായിരം കൊതിയോടെ ചേർത്തിടാം
പുണ്യമേ നീയെന്നും  ഉള്ളിലെ ചിറകിലേറി വാ
ഈ സ്നേഹ നൊമ്പരം പിരിയാതെ കാത്തിടാം
രാരീരാരത്താരെ രാര രാരീരാരത്താരെ
രാരീരാരെ രാരെ രാരതാരെ രാരീരാര രാരെ

മൊഴിയായി പടരും ചിരിയായി
അറിയാതലിയും പരിഭവമലരേ
നിഴലായി കണിമലരിതളായി
ഒഴുകും തിരയായി അലതൻ നിറമായി
പതിവായി ഞാൻ പാടും പാടുകളുടെ ഈണത്തിൽ 
കുയിലായി നീ മൂളും എതിർ പാട്ടിൻ താളത്തിൽ (2)
ഒരു നേരമെങ്കിലും കൊതിയോടെ കണ്ടിടാൻ
കനവുകളിൽ പുതുമഴയായി പെയ്തു
നിനവുകളിൽ പൂങ്കനികൾ നെയ്തു
ഈ ജന്മസാഗരം അണയാതെ നോക്കിടാം
നീയെന്റെ തണലായി എന്നിലെ നിഴലായി
ഈ സ്നേഹ നൊമ്പരം പിരിയാതെ കാത്തിടാം

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
kanavukalil puthumazhayayi(philips and the monkeypen malayalam movie)