ജിഞ്ചർ

Ginger (Malayalam Movie)
കഥാസന്ദർഭം: 

സാഹചര്യങ്ങൾ പ്രതിസന്ധിയിലാക്കിയ ഒരു യുവാവിന്റെ നിസ്സഹായതയുടെ കഥയാണ് ജിഞ്ചർ.നിത്യരഹിതമായി ചെയ്തികളെ പരിഹസിച്ചുകൊണ്ട് നായക കഥാപാത്രമായ വിവേകാനന്ദൻ ചിത്രത്തിൽ ഹാസ്യം നിറയ്ക്കുന്നു.ജയറാം വിവേകാനന്ദനായി മാറുന്നു.വിവേകാനന്ദനും നജീബ്മാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങൾ.സമർദ്ധരായ ഇവരുടെ തൊഴിൽ മോഷണമാണ്.പകൽമാന്യന്മാരായ ഇവർക്ക് ഒരു പുതിയ ദൗത്യം ലഭിക്കുന്നതോടെ ചിത്രത്തിന്റെ കഥയിലെ വഴിത്തിരിവുകളും വന്നുചേരുന്നു.

സംവിധാനം: 
നിർമ്മാണം: 
റിലീസ് തിയ്യതി: 
Friday, 8 November, 2013

കിച്ചു ഫിലിംസിന്റെ ബാനറിൽ ജഗദീഷ് ചന്ദ്രൻ നിർമ്മിച്ച് ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന സിനിമയാണ് ജിഞ്ചർ.മോഷ്ട്ടാക്കളായ രണ്ടുപേരെ ഒരു ബാങ്ക് മുതലാളി ഉപയോഗപ്പെടുത്തുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളും എറെ രസകരമായി അവതരിപ്പിക്കുന്ന ചിത്രത്തിൽ ജയറാം നായകനാകുന്നു.മുക്തയും മല്ലികയുമാണ്‌ നായികമാർ.സിദ്ദിഖ്,വിജരാഘവൻ,കലാശാല ബാബു ഇന്ദ്രൻസ്,അനൂപ്‌ ചന്ദ്രൻ,കവിയൂർ പൊന്നമ്മ ഇങ്ങനെ ഒട്ടനവധി അഭിനേതാക്കൾ ചിത്രത്തിൽ അഭിനയിക്കുന്നു.  

seg190IWAhs