കനവിൽ കനവിൽ തിരയും
കനവിൽ കനവിൽ തിരയും നിന്നെ
അയ്യോ രാമാ...
കനിവായി നീ ഇനിയും വരികില്ലേ
തനിയെ തനിയെ ഞാൻ തേടുന്നു
അയ്യോ രാമാ ..
നിൻ നിഴലായി ചേരും നേരങ്ങൾ
കാണാതെ കാണുന്നതോ മിഴികളിൻ മായയോ
നോവേറും നെഞ്ചിലെ മുറിവിന്റെ തേങ്ങലോ
മധുവായി മണമായി നിറയാൻ ..
നീയില്ലതെന്നതറിയും മലർപോൽ
വിരഹാർദ്രമാമൊരു പാട്ട് മൂളുന്നു ഞാൻ
കനവിൽ കനവിൽ തിരയും നിന്നെ.. അയ്യോ രാമാ
കനിവായി നീ ഇനിയും വരികില്ലേ
മുകിലെ മുകിലെ മറയുന്നുവോ
തണ്പ്പൊലുമീറൻ കൈയ്യാൽ
എന്നെ മെല്ലെ പുൽകാതെ (2)
മുളം തണ്ടിൻ ആത്മാവിൽ
തുടിക്കുമെൻ ശ്വാസത്താൽ
മടക്കാതെ എന്നും പാടും രാഗം നീയല്ലേ
മധുവായി മണമായി നിറയാൻ
നീയില്ലതെന്നതറിയും മലർപോൽ
വിരഹാർദ്രമാമൊരു പാട്ട് മൂളുന്നു ഞാൻ ...
കനവിൽ കനവിൽ തിരയും നിന്നെ
അയ്യോ രാമാ ..
കനിവായി നീ ഇനിയും വരികില്ലേ
തനിയെ തനിയെ ഞാൻ തേടുന്നു
അയ്യോ രാമാ ..
നിൻ നിഴലായി ചേരും നേരങ്ങൾ
കാണാതെ കാണുന്നതോ മിഴികളിൻ മായയോ
നോവേറും നെഞ്ചിലെ മുറിവിന്റെ തേങ്ങലോ
മധുവായി മണമായി നിറയാൻ
നീയില്ലതെന്നതറിയും മലർപോൽ
വിരഹാർദ്രമാമൊരു പാട്ട് മൂളുന്നു ഞാൻ...