അകിലും കന്മദവും

അകിലും കന്മദവും അത്തറും നിറഞ്ഞൊരീ
സുഗന്ധ ശൈലത്തിന്‍ താഴ്വരയില്‍
മദനന്റെ കൊടിപാറും തേരിലിറങ്ങുമെന്‍
അനുരാഗ സര്‍വസ്വമേ -വന്നാലും വന്നാലും എന്റെ വസന്തമാളിക തുറന്നാലും
(അകിലും...)

ഗോരോചനം കൊണ്ടു കതിര്‍മുടികെട്ടുമീ
ഗോതമ്പു പാടങ്ങള്ക്കരികില്‍
കാറ്റില്‍ നീയൊഴുകുമ്പോള് എന്നിലെ കര്‍പ്പൂരം ജ്വലിക്കുമ്പോള്‍ നിന്റെ
ചുണ്ടുകള്‍ മൂളുന്ന ഗാനം തുടിച്ചു ഞാന്
വന്നു കണ്ടൂ കീഴടങ്ങീ
മാര്‍ജിയാന മാര്‍ജിയാന എന്റെ
മാര്‍ജിയാന -എന്റെ മാര്‍ജിയാന
(അകിലും...)

വെണ്‍ചന്ദ്രലേഖതന്ന മുഖപടം മാറ്റി നീ
മഞ്ഞിന്റെ തൂണിന്നു പിന്നില്‍
ദാഹിച്ചു നില്‍ക്കുമ്പോള്‍
നിന്മുഖം നാണിച്ചു തുടുക്കുമ്പോള്‍
നിന്റെ മുന്തിരി പൂവിന്റെ ഗന്ധം
നുകര്‍ന്നു ഞാന്‍ വന്നൂ കണ്ടൂ കീഴടങ്ങീ
മാര്‍ജിയാന മാര്‍ജിയാന എന്റെ
മാര്‍ജിയാന -എന്റെ മാര്‍ജിയാന
(അകിലും...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
1
Average: 1 (1 vote)
Akilum kanmadavum

Additional Info

അനുബന്ധവർത്തമാനം