മഴവിൽത്തോണി
മഴവിൽത്തോണി ഓമൽക്കിനാവിൻ
മഴയത്തൂടെ തുഴയുന്നതാര് ..
പൂത്തുമ്പിയ്ക്ക് കൂട്ടായി മാറും
പൂവാലുള്ള ചങ്ങാതിമാര് ...
ഓർക്കുട്ട് ഒരു ഓർമ്മക്കൂട്ട്
ഓർക്കുട്ട് വർണ്ണക്കൂട്ട്
ഓർക്കുട്ട് മനമൊന്നായ് മാറ്റും
ഓർക്കുട്ട് സ്നേഹക്കൂട് (മഴവിൽത്തോണി)
നഗരനിരത്തിൽ വെയിലൊളി നൂലാൽ
അഴകിലൊരൂയലിടാം
അഴകളിൽ ഊയൽ പടിയതിലാടി
അണിമുകിൽ തൊട്ടു വരാം
മുകിലിൻ അരികിലതാ ... പവിഴമല്ലികകൾ
പകലിൽ ഇതൾ വിരിയാൻ ... താരമല്ലികകൾ
മഴവിൽത്തോണി ഓമൽക്കിനാവിൻ
മഴയത്തൂടെ തുഴയുന്നതാര് ...
പൂത്തുമ്പിയ്ക്ക് കൂട്ടായി മാറും
പൂവാലുള്ള ചങ്ങാതിമാര് ...
കനകനിലാവിൽ കടലല താണ്ടി
മറുകര കണ്ടു വരാം
അണിനദി നെയ്യും കുടയുടെ താഴെ
ഇരവുകൾ ഇളവേൽക്കാം
പുലരി വിതറുകയായ് പുതിയ ഹിമ മണികൾ
പുളകമണിയുകയായ് ഹൃദയ മലർവനികൾ ...
മഴവിൽത്തോണി ഓമൽക്കിനാവിൻ
മഴയത്തൂടെ തുഴയുന്നതാര് ..
പൂത്തുമ്പിയ്ക്ക് കൂട്ടായി മാറും
പൂവാലുള്ള ചങ്ങാതിമാര് ...
ഓർക്കുട്ട് ഒരു ഓർമ്മക്കൂട്ട്
ഓർക്കുട്ട് വർണ്ണക്കൂട്ട്
ഓർക്കുട്ട് മനമൊന്നായ് മാറ്റും
ഓർക്കുട്ട് സ്നേഹക്കൂട് (മഴവിൽത്തോണി)