സായാഹ്നമേഘം

Year: 
2012
saayahna megham
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet

സായാഹ്നമേഘം പോലെ നീ പോകൂ ...
നാളത്തെ വാനം കാണാനായ് ....
രാവിന്റെ കണ്ണീർമുത്തായ് നീ മായൂ ...
കാലത്തു വീണ്ടും പൂക്കാനായ് ...
ഇരുവഴി പിരിയുകയോ മിഴിയിണ നനയുകയോ ...
ഇരുവഴി പിരിയുകയോ മിഴിയിണ നനയുകയോ


സായാഹ്നമേഘം പോലെ നീ പോകൂ ...
നാളത്തെ വാനം കാണാനായ് ....
രാവിന്റെ കണ്ണീർമുത്തായ് നീ മായൂ ...
കാലത്തു വീണ്ടും പൂക്കാനായ് ...
മൂകാംബരം ഏകാകിയായ് ....
ശോകാർദ്രമായ് കാതോർക്കയായ്
മൃദുപദ സ്വരജതികൾ ... അനുപമ സ്വരജതികൾ (2)

രാവേറെയായ് തൈമുല്ലതൻ പൂക്കാലവാസം തീരാറായ്
ഈറൻനിലാ കൺപീലിയിൽ തൂമഞ്ഞുനീരും മായാറായ്
പൂവണിരാവിതു മായുകിലും ഓർമ്മയിൽ പൂമണമായുണരും
രാക്കിളിപാടി മറഞ്ഞാലും കാതിലതിൻ സ്വരമധു നിറയും
പാതിയിലീരാവിൻ സൗരഭം മായുമ്പോൾ
പാതിരാക്കാറ്റിന്റെ ഓർമ്മയിൽ ചൂടാമോ ....
ആരുമേ കാണാത്തൊരുൾത്തടം പൂകാമോ ...

ഓരങ്ങളിൽ കൈനീട്ടവേ ഹേമന്തമെന്തോ തന്നേപോയ്
നീളെവെയിൽ വീഴുംപകൽ നേരത്തതെങ്ങോ മാഞ്ഞേപോയ്
പൂമണിനീരിതു മായുകിലും നീരുറവായ് മരുഭൂമികളിൽ
കാനനവീഥിയിൽ വീഴുകിലും പൂവിതളായ് നിലാവലകൾ
തേടിയതെന്തേ..ഈ കാറ്റിന്റെ കൈക്കുമ്പിൾ
തീരാതെ ആത്മാവിൻ ദാഹങ്ങൾ നീളുന്നു ...
തോരാതെ ഏകാന്തം ചില്ലകൾ പെയ്യുന്നു ....

ഇരുവഴി പിരിയുകയോ മിഴിയിണ നനയുകയോ ...
ഇരുവഴി പിരിയുകയോ മിഴിയിണ നനയുകയോ

സായാഹ്നമേഘം പോലെ നീ പോകൂ ...
നാളത്തെ വാനം കാണാനായ് ....
രാവിന്റെ കണ്ണീർമുത്തായ് നീ മായൂ ...
കാലത്തു വീണ്ടും പൂക്കാനായ് ...
മൂകാംബരം ഏകാകിയായ് ....
ശോകാർദ്രമായ് കാതോർക്കയായ്
മൃദുപദ സ്വരജതികൾ ... അനുപമ സ്വരജതികൾ