അമ്പാടി തന്നിലൊരമ്മയുണ്ടങ്ങനെ

അമ്പാടി തന്നിലൊരമ്മയുണ്ടങ്ങനെ
അമ്മയ്ക്കു കണ്ണായോരുണ്ണിയുണ്ടങ്ങനെ
പെറ്റമ്മയല്ലവൾ കണ്ണനെന്നാകിലും
ഉണ്ണിക്കൊരിക്കലും തോന്നിയില്ലങ്ങനെ (2)


കൈവളരുന്നതും കാൽ വളരുന്നതും
കണ്ടു കൊണ്ടമ്മയും നാൾ കഴിച്ചങ്ങനെ
വെണ്ണ കട്ടപ്പോഴും മണ്ണു തിന്നപ്പോഴും
അമ്മ ചോദിച്ചീല ഉണ്ണിയെന്തിങ്ങനെ

ഉണ്ണിക്കുറുമ്പുകൾ കാരണമമ്മക്ക്
കണ്ണുകളെന്നും നിറഞ്ഞിരുന്നങ്ങനെ
ജീവന്റെ ജീവനാ ഉണ്ണിയോടപ്പൊഴും
സ്നേഹം തുടിച്ചിരുന്നുൾനിറച്ചങ്ങനെ
ജീവന്റെ ജീവനാ ഉണ്ണിയോടപ്പൊഴും
സ്നേഹം തുടിച്ചിരുന്നുൾനിറച്ചങ്ങനെ  ( അമ്പാടി )

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
6
Average: 6 (1 vote)
ambaadi thannilorammayundangane