ദേഹമാകും വസനം മാറി

ദേഹമാകും വസനം മാറി ദേഹി തുടരും യാത്രയിൽ
ദേഹമാകും വസനം മാറി ദേഹി തുടരും യാത്രയിൽ
നരനായ് തീർന്ന ഞാൻ പുനർജ്ജനിയില്ലാതെ
നാരായണാ നിന്നിൽ അലിയേണം
ഗുരുവായൂരപ്പാ ... കനിയേണം ... കനിയേണം
ദേഹമാകും വസനം മാറി ദേഹി തുടരും യാത്രയിൽ

മാറ്റിവെയ്ക്കാനാവാത്ത സത്യം,  മാനവകുലത്തിൻ മരണം
മരണം കഴിഞ്ഞാൽ പിന്നെ നാം, എന്താകും എവിടെയാകും
അറിയില്ലിതൊരുവനും അറിഞ്ഞവൻ ദൈവം മാത്രം
ഞങ്ങൾ പാപികൾ നിന്നിൽ വന്നടിയണം
ഇതിന്റെ പേരല്ലോ മോക്ഷം ...മോക്ഷം..
ദേഹമാകും വസനം മാറി ദേഹി തുടരും യാത്രയിൽ

ഓരോകടമ്പയും താണ്ടിത്താണ്ടി മനുഷ്യൻ മരണം രുചിയ്ക്കുന്നു
ഇതൊന്നുമറിയാത്ത മനുഷ്യൻ വെറുതെ സ്വപ്നം കാണുന്നു
അറിയില്ലിതൊരുവനും അറിഞ്ഞവൻ ദൈവം മാത്രം
ഞങ്ങൾ മാനവർ നിന്നിൽ വന്നടിയണം
ഇതിന്റെ പേരല്ലോ മോക്ഷം ... മോക്ഷം...

ദേഹമാകും വസനം മാറി ദേഹി തുടരും യാത്രയിൽ
നരനായ് തീർന്ന ഞാൻ പുനർജ്ജനിയില്ലാതെ
നാരായണാ നിന്നിൽ അലിയേണം
ഗുരുവായൂരപ്പാ ... കനിയേണം... കനിയേണം
ദേഹമാകും വസനം മാറി ദേഹി തുടരും യാത്രയിൽ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Dehamakum vasanam