ഹൃദയമൃദംഗനിനാദം

ആ...ആ..ആ..ആ..
ഹൃദയമൃദംഗനിനാദം  മധുരതരളനാദം
സരാഗ രഞ്ജിത മധുരോന്മാദം സഹൃദയനേകും..
സഹൃദയനേകും ... ദൂരിതനാദം ദൂരിത നാദം
ഹൃദയമൃദംഗ നിനാദം  മധുരതരള നാദം


ഗ്രീഷ്മാന്തത്തിലെ ഘനബിന്ദു ഏറ്റപ്പോൾ
അഖിലചരാചരവും കുളിരണിഞ്ഞു
ശിവഢമരുവിൽനിന്നുതിർന്നതാണീ
ആദിമതാളം അമൂല്യവർഷം .. ആ.... ആ....

ഹൃദയമൃദംഗനിനാദം  മധുരതരളനാദം
ഓ.... ഹൃദയമൃദംഗ നിനാദം

മരവിച്ച മനസ്സിനൊരൗഷധമായി
ആനാദബ്രഹ്മം വിടർന്നുവന്നു
മാനവഹൃദയങ്ങൾ ഉണർന്നുപാടി
നീയാണമൃതം സംഗീതമേ ... സംഗീതമേ ..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Hridaya Mridamga Ninadam

Additional Info

Year: 
2011

അനുബന്ധവർത്തമാനം