പ്രണതോസ്മി

പ്രണതോസ്മി ... ഗോപാലബാലം
പ്രണതോസ്മി... ഗോപാലബാലം (2)
മൃഗമദഫാലം സുരഭീലോലം
പീത ദുകൂലം അസിത കപോലം


മന്മഥസുന്ദര ഗോകുലപാലം (4)
വന്ദിതബുധജന നന്ദകിശോരം (2)
നിഗമ സരോരുഹ പരാഗസാരം
നിതാന്തബന്ധുര യദുകുലഗീതം

പ്രണതോസ്മി... ഗോപാലബാലം
പ്രണതോസ്മീ ....

സുധാസുമോഹന ഗീതാഗഗനം (2)
നിർജ്ജിതഫണിവര നിരുപമ നടനം
ജലധരനീലകളേബര വർണ്ണം
സ്മിതാസ്യ കോമള ദ്വിതി സങ്കീർണ്ണം


പ്രണതോസ്മി ... ഗോപാലബാലം
പ്രണതോസ്മീ ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
pranathosmi

Additional Info

Year: 
2011

അനുബന്ധവർത്തമാനം