കൃഷ്ണാ നീയെൻ കൃഷ്ണമണി
കൃഷ്ണാ നീയെൻ കൃഷ്ണമണി അനുരാഗവൃന്ദാവനി
കൃഷ്ണാ നീയെൻ കൃഷ്ണമണി അനുരാഗവൃന്ദാവനി
മംഗള മാലേയ മാലിക ചൂടും സംഗീതസഞ്ജീവനി
ഓ... കൃഷ്ണാ നീ എൻ കൃഷ്ണമണി അനുരാഗവൃന്ദാവനി
ആ ... കൃഷ്ണാ... കൃഷ്ണാ...
അന്തിമുകിലുകൾ നിനക്കുടുക്കാനായ്
പീതാംബരങ്ങൾ നെയ്യുമ്പോൾ
വെള്ളിക്കിണ്ണത്തിൽ വെണ്ണയുമേന്തി
പൗർണ്ണമി പാലൊളി പെയ്യുമ്പോൾ
നന്ദകിശോരാ പോരൂ വീണ്ടും
മന്ദസ്മിതത്തിൻ വസന്തവുമായി
കൃഷ്ണാ നീയെൻ കൃഷ്ണമണി അനുരാഗവൃന്ദാവനി
ആ ... കൃഷ്ണാ... കൃഷ്ണാ...
നീലക്കടമ്പുകൾ നിനക്കണിയാനായ്
ചേലൊത്ത പൂമാല കോർക്കുമ്പോൾ
തങ്കമുരുക്കുന്ന സൂര്യോദയത്തിന്റെ
കൗതുകം കൗസ്തുഭം തീർക്കുമ്പോൾ
ഗീതാമോഹനാ പോരൂ വീണ്ടും
രാഗംതുളുമ്പും ഹൃദയവുമായി
നിസ നിസ നിസ നിസഗരി സനിസ
സനിപ സരിഗ ഗപനിസ ഗരി
കൃഷ്ണാ നീയെൻ കൃഷ്ണമണി അനുരാഗവൃന്ദാവനി
മംഗള മാലേയ മാലിക ചൂടും സംഗീതസഞ്ജീവനി
ഓ... കൃഷ്ണാ നീ എൻ കൃഷ്ണമണി അനുരാഗവൃന്ദാവനി
ആ ... കൃഷ്ണാ... കൃഷ്ണാ...