പ്രമദവനിയിൽ വീണ്ടും

പ്രമദവനിയിൽ വീണ്ടും വരവായ് പ്രണയകാലം
ഹൃദയതമനുവേണ്ടി അണിയാം കളമഞ്ജീരം
താരമ്പന്‍റെ കൈവിരൽമുട്ടി
ഇന്നുതവ മോഹമൃദംഗം നാദം തൂകുമ്പോൾ
ചിത്രമണിമണ്ഡപം തന്നിൽ ഞാനണഞ്ഞു നർത്തനമാടാം
ധും തനനന ധും തനനന ധിന്ന ധിന്ന ആ...

പ്രമദവനിയിൽ വീണ്ടും വരവായ് പ്രണയകാലം
ഹൃദയതമനുവേണ്ടി അണിയാം കളമഞ്ജീരം

കാളിദാസൻ വന്നാൽ നിന്നെ കവിതകളാലെ കളഭം ചാർത്തും
മായാഹാസം പൂക്കുംനേരം കതിരൊളിനീട്ടും ഉദയം തോൽക്കും
ഋതുകാലങ്ങൾ നിന്നിൽ വരവർണ്ണം തേടും
നവരത്നങ്ങൾ നിന്നിൽ നവകാന്തി നേടും

പ്രമദവനിയില്‍ വീണ്ടും വരവായ് പ്രണയകാലം
ഹൃദയതമനുവേണ്ടി അണിയാം കളമഞ്ജീരം


വാണീമാതിൻ വീണാനാദം മധുനദിയായ് നിൻ മൊഴിയിൽ ചേരും
ലീലാലാസ്യം കണ്ടാൽദേവീ സുരസഭപോലും പുളകംചൂടും
ഗന്ധർവ്വന്മാർ നിന്‍റെപദതാരിൽ വീഴും
നക്ഷത്രങ്ങൾ നിന്‍റെമിഴിവാനിൽ വാഴും

പ്രമദവനിയിൽ വീണ്ടും വരവായ് പ്രണയകാലം
ഹൃദയതമനുവേണ്ടി അണിയാം കളമഞ്ജീരം
താരമ്പന്‍റെ കൈവിരൽമുട്ടി
ഇന്നുതവ മോഹമൃദംഗം നാദം തൂകുമ്പോൾ
ചിത്രമണിമണ്ഡപം തന്നിൽ ഞാനണഞ്ഞു നർത്തനമാടാം
ധും തനനന ധും തനനന ധിന്ന ധിന്ന ആ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Pramadavaniyil veendum

Additional Info

Year: 
2011

അനുബന്ധവർത്തമാനം