ഏഴഴകുമായ്

ഏഴഴകുമായ് പൂവനികളിൽ
കളിയൂഞ്ഞാലാടി പൊന്നുംകനവുകൾ
വസന്തമാകെ കുളിർന്നു പെയ്‌തൂ
മനസ്സിനുള്ളിൽ ഓ....

(ഏഴഴകുമായ്)

കിളിമകളോതുന്നൂ സംഗമഗാനം
മിഴിമുനയെഴുതുന്നൂ പരിഭവരാഗം
ചന്ദനമലരിൻ‍ കവിളിൽ തഴുകാൻ
തങ്കനിലാവിനുപോലും നാണം
വീണ്ടുമിന്നു പ്രണയതരളമായ് രജനി

(ഏഴഴകുമായ്)

മായരുതെങ്ങും നിൻ പുഞ്ചിരിയലകൾ
മറയരുതെന്നും നിൻ സ്‌‌നേഹസുഗന്ധം
അനുപമനിർവൃതി കോരിയണിഞ്ഞെൻ
നെഞ്ചിലമർന്ന വിലാസവതീ നീ‍
എന്നുമെന്നുമെന്റെ സുകൃതമാകണമേ

(ഏഴഴകുമായ്)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
2
Average: 2 (1 vote)
Ezhazhakumay

Additional Info

അനുബന്ധവർത്തമാനം