അഞ്ജനക്കണ്ണെഴുതി
Music:
Lyricist:
Singer:
Raaga:
Film/album:
തെയ്തോം തെയ്യത്തോം...
തെയ്തോം തെയ്യത്തോം...
അഞ്ജനക്കണ്ണെഴുതി ആലിലത്താലി ചാർത്തി
അറപ്പുര വാതിലിൽ ഞാൻ കാത്തിരുന്നു
മണവാളൻ എത്തും നേരം
കുടുമയിൽ ചൂടാനൊരു
കുടമുല്ല മലർമാല കോർത്തിരുന്നു
മുടി മേലെ കെട്ടിവെച്ചു തുളുനാടൻ പട്ടുടുത്തു
മുക്കുറ്റി ചാന്തും തൊട്ടു ഞാനിരുന്നൂ
കന്നി വയൽവരമ്പത്ത് കാലൊച്ച കേട്ട നേരം (2)
കല്യാണ മണിദീപം കൊളുത്തി വെച്ചു
അഞ്ജനക്കണ്ണെഴുതി ആലിലത്താലി ചാർത്തി
അറപ്പുര വാതിലിൽ ഞാൻ കാത്തിരുന്നു
തൂശനില മുറിച്ചു വെച്ചു തുമ്പപ്പൂ ചോറു വിളമ്പി
ആശിച്ച കറിയെല്ലം നിരത്തി വെച്ചൂ
പുള്ളുകളുറങ്ങീട്ടും പൂങ്കോഴി കരഞ്ഞിട്ടും (2)
കള്ളനവൻ വന്നില്ല തോഴിമാരേ
അഞ്ജനക്കണ്ണെഴുതി ആലിലത്താലി ചാർത്തി
അറപ്പുര വാതിലിൽ ഞാൻ കാത്തിരുന്നു
തെയ്തോം തെയ്യത്തോം...
തെയ്തോം തെയ്യത്തോം...
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(4 votes)
Anjanakkannezhuthi