ഏഴിമലക്കാടുകളില്‍
ഏഴിമലക്കാടുകളില്‍ പുന്നപൂത്തമാസം
ഏലമണിതേടി ദൂരെ എന്‍കുറവന്‍ പോയി
(ഏഴിമല... )
കാട്ടുവള്ളിപ്പൂങ്കുടിലില്‍
കാത്തിരിയ്ക്കാന്‍ ചൊല്ലി
കാര്‍ത്തികമാസം പിറന്നാല്‍
കാണാമെന്നും ചൊല്ലി
കുറവനൂതുന്ന കുഴലു കേള്‍ക്കാതെ -
യുറക്കമില്ലെനിക്കെന്നും
ഇരുളുവന്നപ്പോളിണപിരിഞ്ഞൊരു -
കുരുവിയാണു ഞാനിന്നും
പുരളി മാമലച്ചെരുവിലെന്നുടെ
കുറവനുണ്ടെന്നു കേട്ടു
തിരഞ്ഞു തേടി ഞാനലഞ്ഞു -
മാസങ്ങളൊരുപിടി കഴിച്ചല്ലോ
ഏഴിമലക്കാടുകളില്‍ പുന്നപൂത്തമാസം
ഏലമണിതേടി ദൂരെ എന്‍കുറവന്‍ പോയി
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Ezhimala kaadukalil
Additional Info
Year:
1964
ഗാനശാഖ: