ഒന്നിങ്ങു വന്നെങ്കിൽ
ഒന്നിങ്ങു വന്നെങ്കില്‍...
ഒന്നെന്നെ കണ്ടെങ്കില്‍...
ഒന്നിങ്ങു വന്നെങ്കില്‍
ഒന്നെന്നെ കണ്ടെങ്കില്‍
മാഴ്കുമെന്‍ തൂമുഖം
മാരന്‍ കൈകൊണ്ടു
മാറത്തണച്ചെങ്കില്‍
ഒന്നിങ്ങു വന്നെങ്കില്‍
വെണ്ണിലാപ്പുഞ്ചിരിയാല്‍ - എന്റെ
കണ്ണുകളൊപ്പിയെങ്കില്‍
കട്ടിയിരുമ്പൊത്ത കൈകളാലീ -
ക്കോട്ട വെട്ടിപ്പൊളിച്ചെങ്കില്‍
ഒന്നിങ്ങു വന്നെങ്കില്‍
വീറൊത്ത വിരിമാറും ആ -
മാറത്തെ പൂഞ്ചുണങ്ങും
പൊന്നൊളിമേനിയും മുല്ലപ്പൂ -
പല്ലും പുന്നാരപ്പുഞ്ചിരിയും
കാണാനെന്തു ദാഹം - ദര്‍ശനം
കൈവരാനെന്തു മോഹം
കാണാനെന്തു ദാഹം - ദര്‍ശനം
കൈവരാനെന്തു മോഹം
കണ്ണീരിന്‍ പൂക്കളാല്‍ പൂജിച്ചു -
പൂജിച്ചു കാത്തിരിക്കുന്നു ഞാന്‍
കാത്തിരിക്കുന്നു ഞാന്‍....
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
onningu vannengil
Additional Info
ഗാനശാഖ: