തച്ചോളി മേപ്പേലെ

തച്ചോളി മേപ്പേലെ കുഞ്ഞോതേനന്‍
ലോകനാര്‍ക്കാവിലെ കുഞ്ഞനല്ലോ (2)

ലോകനാര്‍ക്കാവിലെ അമ്മയാണേ
മുങ്ങിക്കുളിക്കാന്‍ കുളവും കണ്ടേ
അരയാല്‍ത്തറയിലിരുന്നു അമ്മ
തച്ചോളീലുണ്ടൊരു പെണ്ണും‌പിള്ള

ഒതേനനാറേഴു മാസല്ല്യോള്ളൂ
ഓളു കുളിച്ചു വരും നേരത്ത്
അമ്മ്യോട് ഇങ്ങനെ ചോദിച്ചല്ലോ
തന്നെയിരിക്കുന്നതെന്തിന്നമ്മേ

ദാഹിച്ചിട്ടാണെന്നു ചൊല്ലിയമ്മ
കുഞ്ഞനൊരുത്തനും വയ്പ്പാനില്ലാ
കുഞ്ഞന് ഇത്തറമേല്‍ വയ്പെന്തെടോ
കുഞ്ഞിവന്നു പാലുകൊടുത്തമ്മയ്ക്ക്

അന്നേരം അമ്മ പറഞ്ഞോളെന്ന്
എന്നെയിത്തറമേല് വിട്ടിട്ടാണോ
ഈന്തോലപ്പച്ച്യൊന്ന് കൊത്ത്യവള്
അപ്പോള്‍ പറയുന്ന് കാവിലമ്മ

നീ കെട്ട്യപന്തലിലിരിക്കൂലാന്ന്
നിന്റെ മോനങ്ങനെ കെട്ടണംന്ന്
ഒതേനന്റെ കയ്യും പിടിച്ചിട്ടാണ്
മൊളോടപ്പന്തല് കെട്ട്യോണ്ടല്ലോ

മൂന്നോളം കൊല്ലങ്ങള്‍ കാവിലമ്മ
ഈന്തോലപ്പന്തലില്‍ ഇരുന്നങ്ങനെ
ഓതേനനഞ്ചു വയസ്സായാറേ
ഓലകൊണ്ടമ്പലം കെട്ട്യണച്ച്

ഓതേനനൊമ്പതു വയസ്സായാറെ
ഓലപ്പുര നീക്കി ഓടിടീച്ചു
ഓതേനന് പതിനാലു വയസ്സായാറെ
ഇന്നത്തെ ചെമ്പും ചോട്ടിലിരുന്നിടുന്നു

അങ്ങനെ വളര്‍ന്നൊരു കുഞ്ഞൊതേനന്‍
തച്ചോളി മാണിക്കോത്ത് തറവാട്ടിന്ന്
ഓണം തിരുവോണം നാളായിട്ട്
ചമയങ്ങളൊക്കെ ചമഞ്ഞിറങ്ങി

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Thacholi meppele

Additional Info

Year: 
1964

അനുബന്ധവർത്തമാനം