സ്വപ്നത്തിൻ പുഷ്പരഥത്തിൽ

സ്വപ്നത്തിൻ പുഷ്പരഥത്തിൽ
സപ്ത സ്വരഗാനവുമായ്
സ്വർഗ്ഗത്തിൽ നിന്നു വരും 
രാജകുമാരാ... രാജകുമാരാ

മണിവീണ കമ്പി മുറുക്കി
മധുരപ്പൂം തേനൊഴുക്കി
മനസ്സിന്റെ വാതിലിൽ മുട്ടും
രാജകുമാരീ.... രാജകുമാരീ

ഓ... ഓ... 
മുല്ലപ്പൂം പന്തലു കെട്ടി
വെള്ളപ്പൂം പട്ടു വിരിച്ച്
കല്യാണ വേദിയൊരുക്കി
കാത്തിരിപ്പു ഞാൻ
കല്യാണ വേദിയൊരുക്കി
കാത്തിരിപ്പു ഞാൻ
കാത്തിരിപ്പു ഞാൻ

അനുരാഗപ്പൂക്കളിറുത്ത്
അഴകേറും മാല കൊരുത്ത്
മണവാളൻ വന്നു കഴിഞ്ഞു
മാല ചാർത്തുവാൻ 
മാല ചാർത്തുവാൻ 
(സ്വപ്നത്തിൻ... )

ഓ... ഓ... 
നിറപറതൻ മുന്പിൽ നിന്ന്
നിലവിളക്ക് സാക്ഷിയാകെ
മന്ത്രകോടി വാങ്ങിടുവാൻ കൈ നീട്ടൂ
മന്ത്രകോടി വാങ്ങിടുവാൻ കൈ നീട്ടൂ
കൈ നീട്ടൂ

നാട്ടുകാരു നോക്കി നിൽക്കെ
നാണിച്ചു വിറയ്ക്കും കൈയ്യിൽ
കരളിൻ പൂത്താലവുമായ്
കാത്തു നില്പൂ ഞാൻ
കാത്തു നില്പൂ ഞാൻ
(സ്വപ്നത്തിൻ... )

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Swapnathin pushparadhathil