കണ്ണിനു കണ്ണിനെ

കണ്ണിനു കണ്ണിനെ
കരളിനു കരളിനെ
തമ്മില്‍ അകറ്റി നീ
കനിവറ്റ ലോകമേ
(കണ്ണിനു... )

ഒരു വയറ്റില്‍ പിറന്നോരേ
ഒരു പായിലുറങ്ങിയോരേ
ഒരു നാളും ഇണങ്ങാതെ
വേര്‍പിരിച്ചു - വിധി
വേര്‍പിരിച്ചു
(കണ്ണിനു... )

പാവന ബന്ധങ്ങള്‍
വെട്ടി മുറിക്കുവാന്‍
പായുന്ന കാലമേ - നിന്നെ
ആര്‍ക്കും ചെറുക്കുവാന്‍
ആവില്ല - ദൈവത്തിന്‍
ആ‍ജ്ഞ നടക്കുക തന്നെ

കണ്ണിനു കണ്ണിനെ
കരളിനു കരളിനെ
തമ്മില്‍ അകറ്റി നീ
കനിവറ്റ ലോകമേ
കനിവറ്റ ലോകമേ

Kanninnu Kannine Karalinu Karaline - Kudumbini