എന്തെല്ലാം കഥകളുണ്ടമ്മയ്ക്ക്

Year: 
1964
Enthellaam kadhakal
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet

 

എന്തെല്ലാം കഥകളുണ്ടമ്മയ്ക്കു പറയാന്‍
എന്മകനേ നിന്നെ ഉറക്കാന്‍
എന്മകനേ നിന്നെ ഉറക്കാന്‍ 
(എന്തെല്ലാം... )

എല്ലാം ഞാന്‍ പറയാം
എല്ലാം ഞാന്‍ പറയാം
ചെല്ലക്കിടാവേ നീ ഉറങ്ങ് - എന്‍
ചെല്ലക്കിടാവേ നീ ഉറങ്ങ്

ആനപ്പുറത്തേറി രാജാവും റാണിയും
മാനത്തുകൂടെ പറന്നതും
മാനത്തു കൂടെ പറന്നതും 
(ആനപ്പുറത്തേറി... )

അമ്പിളിമാമനെ ആന പിടിച്ചതും
ഇമ്പമായ് പറയാം നീ ഉറങ്ങ് - ഞാന്‍
ഇമ്പമായ് പറയാം നീ ഉറങ്ങ്
(അമ്പിളിമാമനെ... )

എന്തെല്ലാം കഥകളുണ്ടമ്മയ്ക്കു പറയാന്‍
എന്മകനേ നിന്നെ ഉറക്കാന്‍

പാലു കുടിക്കുവാന്‍ പാതി വിടര്‍ത്തിയ
പേലവചുണ്ടിലെന്നോമനേ
പേലവചുണ്ടിലെന്നോമനേ
(പാലു... )

പ്രാണന്‍ പകര്‍ന്നു ഞാന്‍ പാടിയുറക്കീടാം
ആനന്ദക്കുരുന്നേ നീയുറങ്ങ് - എന്‍
ആനന്ദക്കുരുന്നേ നീയുറങ്ങ്
(പ്രാണന്‍... )

താലോലം താലോലം
താലോലം താലോലം
താലോലം താലോലം താലോലമെ
താലോലം താലോലം താലോലമെ

Enthellaam Kadhakalundammakku Parayaan - Kudumbini