കൃഷ്ണാ കൃഷ്ണാ വേദനയെല്ലാമെനിക്ക് തരൂ
കൃഷ്ണാ....കൃഷ്ണാ
വേദനയെല്ലാമെനിയ്ക്കു തരൂ - എൻ
വീടിനാനന്ദം നീ പകരൂ
എല്ലാം സഹിയ്ക്കുവാൻ കെൽപ്പു തരൂ
പിഴ വല്ലതും വന്നാൽ മാപ്പു തരൂ
വേദനയെല്ലാമെനിയ്ക്കു തരൂ - എൻ
വീടിനാനന്ദം നീ പകരൂ
കൂടപ്പിറപ്പുകൾ നാലഞ്ചു കാശിനായ്
കൂറുമറക്കാതിരിക്കേണമേ
മോഹത്തിൻ കൂരിരുൾ നീക്കി - വിശുദ്ധമാം
സ്നേഹത്തിൻ ദീപം തെളിക്കേണമേ
കൃഷ്ണാ കൃഷ്ണാ....
വേദനയെല്ലാമെനിയ്ക്കു തരൂ - എൻ
വീടിനാനന്ദം നീ പകരൂ
കൃഷ്ണാ കൃഷ്ണാ....ഗോപാലകൃഷ്ണാ
രാധാ മാനസമോഹനകൃഷ്ണാ
കാരുണ്യസാഗരാ കാർമുകിൽ വർണ്ണാ
കാലിണ കൂപ്പിടുന്നേൻ
കൃഷ്ണാ..... കൃഷ്ണാ....
വേദനയെല്ലാമെനിയ്ക്കു തരൂ - എൻ
വീടിനാനന്ദം നീ പകരൂ
എല്ലാം സഹിയ്ക്കുവാൻ കെൽപ്പു തരൂ
പിഴ വല്ലതും വന്നാൽ മാപ്പു തരൂ
വേദനയെല്ലാമെനിയ്ക്കു തരൂ - എൻ
വീടിനാനന്ദം നീ പകരൂ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Krishna vedanayellaam
Additional Info
Year:
1964
ഗാനശാഖ: