ചുടുകണ്ണീരാലെൻ ജീവിതകഥ
ചുടുകണ്ണീരാലെന്‍ ജീവിതകഥ ഞാന്‍
മണ്ണിതിലെഴുതുമ്പോള്‍
കരയരുതാരും കരളുകളുരുകീ
കരയരുതേ വെറുതേ
ആരും കരയരുതേ വെറുതേ
(ചുടുകണ്ണീരാലെന്‍.... )
പ്രാണസഖീ നിന് കല്യാണത്തിന് (2)
ഞാനൊരു സമ്മാനം നല്‍കാം
മാമകജീവിത രക്തം കൊണ്ടൊരു
മായാമലര്മാലാ - നല്ലൊരു
വാടാമലര്മാലാ - നല്ലൊരു
വാടാമലര്മാലാ
(ചുടുകണ്ണീരാലെന്‍ .... )
വെണ്ണീറാകും വ്യാമോഹമൊരുനാള്‍
മണ്ണായ് തീരും ദേഹം
മണ്ണടിയില്ല മഹിയിതിലെങ്ങും
നിര്‍മ്മലമാം അനുരാഗം - നമ്മുടെ
സുന്ദരമാം അനുരാഗം
(ചുടുകണ്ണീരാലെന്‍.....)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Chudu kanneeraalen
Additional Info
ഗാനശാഖ: