കണ്ടാൽ നല്ലൊരു രാജകുമാരൻ

 

കണ്ടാൽ നല്ലൊരു രാജകുമാരൻ
കാണാൻ വന്നില്ലേ - നിലാവിൽ
കണ്ടാൽ നല്ലൊരു രാജകുമാരൻ
കാണാൻ വന്നില്ലേ

കയ്യിലണിയാൻ രണ്ടു ജോടി
കാപ്പു തന്നില്ലേ (2)
ബാലേ കാപ്പു തന്നീലേ (2)
കവിളു തുടുത്തൊരു കവിതക്കാരൻ 
കാണാൻ വന്നില്ലേ - നിലാവിൽ
കവിളു തുടുത്തൊരു കവിതക്കാരൻ 
കാണാൻ വന്നില്ലേ

സുന്ദരി നിൻ ചെവിയിലേതോ
മന്ത്രമോതീലേ (2) -ബാലേ
മന്ത്രമോതീലേ - ബാലേ
മന്ത്രമോതീലേ 

നിലാവിൽ  ഹോയ് ...
നിലാവിൽ കണ്ടാൽ നല്ലൊരു
രാജകുമാരൻ കാണാൻ വന്നില്ലേ

മയങ്ങിയപ്പോൾ മണിവീണയുമായ്
കിനാവു വന്നില്ലേ (2)
മണിയറ വാതിലിൽ സങ്കൽപ്പങ്ങൾ
മുട്ടിവിളിച്ചില്ലേ (2) - ബാലേ
മുട്ടിവിളിച്ചില്ലേ - ബാലേ
മുട്ടിവിളിച്ചില്ലേ

നിലാവിൽ ഹോയ്......
നിലാവിൽ കണ്ടാൽ നല്ലൊരു
രാജകുമാരൻ കാണാൻ വന്നില്ലേ

Laila Majnu | Kandal Nalloru song